ഫെ​നി ബാ​ല​കൃ​ഷ്ണ​നെ പ​രി​ച​യ​മി​ല്ല; ഫെ​നി​ക്ക് പി​ന്നി​ല്‍ മ​റ്റാ​രോ; ത​ങ്ങ​ള്‍ ഉ​ന്ന​ത​മാ​യ രാ​ഷ​ട്രീ​യ നി​ല​വാ​രം പു​ല​ര്‍​ത്തു​ന്ന​വ​രെന്ന് ഇ.​പി.​ജ​യ​രാ​ജ​ന്‍

ന്യൂ​ഡ​ല്‍​ഹി: ഫെ​നി ബാ​ല​കൃ​ഷ്ണ​ന്‍ ഉ​ന്ന​യി​ച്ച ആ​രോ​പ​ണ​ങ്ങ​ള്‍ അ​ടി​സ്ഥാ​ന​ര​ഹി​തം.സോ​ളാ​ര്‍ കേ​സി​ലെ പ​രാ​തി​ക്കാ​രി​യു​ടെ അഭിഭാഷകനെ  ത​നി​ക്ക് പ​രി​ച​യ​മി​ല്ലെ​ന്ന്ഇ​ട​ത് മു​ന്ന​ണി ക​ണ്‍​വീ​ന​ര്‍ ഇ.​പി.​ജ​യ​രാ​ജ​ന്‍

താ​ന്‍ കൊ​ല്ലം ഗ​സ്റ്റ് ഹൗ​സി​ല്‍ താ​മ​സി​ച്ചി​ട്ടി​ല്ല. ഫെ​നി​ക്ക് പി​ന്നി​ല്‍ മ​റ്റാ​രോ ആ​ണെ​ന്നും ജ​യ​രാ​ജ​ന്‍ പ​റ​ഞ്ഞു. കോ​ണ്‍​ഗ്ര​സ് ഉ​മ്മ​ന്‍ ചാ​ണ്ടി​യോ​ട് എ​ന്താ​ണ് ചെ​യ്യു​ന്ന​തെ​ന്നും ജ​യ​രാ​ജ​ന്‍ ചോ​ദി​ച്ചു.

മ​ണ്‍​മ​റ​ഞ്ഞ് പോ​യ നോ​താ​വി​നെ നി​യ​മ​സ​ഭ​യി​ല്‍ വ​ച്ച് കീ​റി മു​റി​ച്ച് ച​ര്‍​ച്ച ചെ​യ്യു​ന്ന​ത് തെ​റ്റാ​ണ്. അ​ത്ത​രം പ്ര​വ​ണ​ത​ക​ളി​ല്‍​നി​ന്ന് യു​ഡി​എ​ഫ് പി​ൻതിരി​യ​ണം.

ത​ങ്ങ​ള്‍ ഉ​ന്ന​ത​മാ​യ രാ​ഷ​ട്രീ​യ നി​ല​വാ​രം വ​ച്ച് പു​ല​ര്‍​ത്തു​ന്ന​വ​രാ​ണ്. അ​ത് കാ​ത്ത് സൂ​ക്ഷി​ക്കാ​ന്‍ മാ​ധ്യ​മ​ങ്ങ​ളും സ​ഹ​ക​രി​ക്ക​ണ​മെ​ന്നും ജ​യ​രാ​ജ​ന്‍ കൂ​ട്ടി​ച്ചേ​ര്‍​ത്തു. ഫെ​നി ബാ​ല​കൃ​ഷ്ണ​ന്‍ ക​ഴി​ഞ്ഞ ദി​വ​സം ഉ​ന്ന​യി​ച്ച ആ​രോ​പ​ണ​ത്തി​ന് മ​റു​പ​ടി പ​റ​യു​ക​യാ​യി​രു​ന്നു ജ​യ​രാ​ജ​ന്‍.

ഉ​മ്മ​ന്‍ ചാ​ണ്ടി സ​ര്‍​ക്കാ​രി​നെ അ​ട്ടി​മ​റി​ക്കാ​ന്‍ എ​ന്ത് വേ​ണ​മെ​ങ്കി​ലും ത​രാ​മെ​ന്ന് ജ​യ​രാ​ജ​ന്‍ വാ​ഗ്ദാ​നം ചെ​യ്‌​തെ​ന്നാ​യി​രു​ന്നു ആ​രോ​പ​ണം. സോളാർ വിഷയം എങ്ങനെയും കത്തിച്ച് നിർത്തണമെന്ന് ആവശ്യപ്പെട്ടു.

ജ​യ​രാ​ജ​ന്‍ ഒ​രു കാ​റി​ല്‍ കൊ​ല്ല​ത്തെ ഗ​സ്റ്റ് ഹൗ​സി​ലേ​ക്ക് കൊ​ണ്ടു​പോ​യ ശേ​ഷ​മാ​യി​രു​ന്നു ഇ​ക്കാ​ര്യം ആ​വ​ശ്യ​പ്പെ​ട്ട​തെ​ന്നും ഫെ​നി പ​റ​ഞ്ഞി​രു​ന്നു.

Related posts

Leave a Comment