കൊച്ചി: സോളാർ കമ്മീഷൻ റിപ്പോർട്ടിൽ കോടതിക്ക് നിയമപരമായി ഇടപെടാനാകില്ലെന്ന് സർക്കാർ. എന്നാൽ നടപടികളിൽ വീഴ്ച വന്നിട്ടുണ്ടെങ്കിൽ കോടതിക്ക് പരിശോധിക്കാമെന്നും സർക്കാർ കോടതിയെ അറിയിച്ചു.
സോളാർ കമ്മീഷൻ റിപ്പോർട്ട് ശരിയായാലും തെറ്റായാലും കോടതിക്ക് ഇടപെടാനാകില്ല. റിപ്പോർട്ട് നിയമസഭയുടെ മേശപ്പുറത്ത് വച്ചതാണ്. നിയമസഭയ്ക്ക് മാത്രമേ കമ്മീഷൻ കണ്ടെത്തൽ പരിശോധിക്കാൻ അധികാരമുള്ളുവെന്നും സർക്കാർ വ്യക്തമാക്കി.