കോട്ടയം: സരിത എസ്. നായരുടെ പരാതിയില്‍ തനിക്കെതിരെ കേസെടുത്തത് ശബരിമല വിഷയത്തില്‍നിന്ന് ശ്രദ്ധ തിരിക്കാനുള്ള ശ്രമമാണെന്ന് മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി. കേസ് രാഷ്ട്രീയപ്രേരിതമാണ്. കേസിനെ നിയമപരമായി നേരിടുമെന്നും അദ്ദേഹം പറഞ്ഞു.
ഇരുട്ടുകൊണ്ട് ഓട്ടയടക്കാനാകില്ല. വിഷയവുമായി ബന്ധപ്പെട്ട് തിങ്കളാഴ്ച തിരുവനന്തപുരത്ത് വിശദമായ പ്രതികരണം നടത്തുമെന്നും ഉമ്മൻ ചാണ്ടി പറഞ്ഞു.
സരിത നായരുടെ പരാതിയുടെ അടിസ്ഥാനത്തിൽ ഉമ്മൻ ചാണ്ടിയ്ക്കെതിരെ പ്രകൃതിവിരുദ്ധ ലൈംഗീക പീഡനത്തിനാണ് കേസെടുത്തത്. മുന്‍ കേന്ദ്രമന്ത്രിയും എംപിയുമായ കെ.സി. വേണുഗോപാലിനെതിരെ ബലാത്സംഗത്തിനും കേസെടുത്തിട്ടുണ്ട്.
ക്രൈംബ്രാഞ്ചാണ് ഇരുവർക്കെതിരെയും കേസെടുത്തിരിക്കുന്നത്. ഡിജിപി അനിൽ കാന്തിന് സരിത കഴിഞ്ഞ ആഴ്ച നൽകിയ പുതിയ രണ്ട് പരാതികളിലാണ് എഐസിസി ജനറൽ സെക്രട്ടറിമാരായ ഉമ്മൻചാണ്ടിയും കെ.സി.വേണുഗോപാലും കുടുങ്ങിയത്.