സോളാർ കേസ്: സിബിഐ സംഘം ക്ലിഫ് ഹൗസിൽ; മു​ൻ മു​ഖ്യ​മ​ന്ത്രി ഉ​മ്മ​ൻ ചാ​ണ്ടി​ക്കെ​തി​രാ​യ പ​രാ​തി​യി​ന്മേ​ലാ​ണ് അ​ന്വേ​ഷ​ണം


സ്വ​ന്തം ലേ​ഖ​ക​ൻ
തി​രു​വ​ന​ന്ത​പു​രം: സോ​ളാ​ർ പീ​ഡ​ന കേ​സു​മാ​യി ബ​ന്ധ​പ്പെ​ട്ട അ​ന്വേ​ഷ​ണ​ത്തി​നു സി​ബി സം​ഘം മു​ഖ്യ​മ​ന്ത്രി​യു​ടെ ഓ​ദ്യോ​ഗി​ക വ​സ​തി​യാ​യ ക്ലി​ഫ് ഹൗ​സി​ൽ.

മു​ൻ മു​ഖ്യ​മ​ന്ത്രി ഉ​മ്മ​ൻ ചാ​ണ്ടി​ക്കെ​തി​രാ​യ പ​രാ​തി​യി​ന്മേ​ലാ​ണ് അ​ന്വേ​ഷ​ണം. പ​രാ​തി​ക്കാ​രി​ക്കൊ​പ്പ​മാ​ണ് സി​ബി​ഐ സം​ഘ​മെ​ത്തി​യ​ത്.

ഉ​മ്മ​ൻ ചാ​ണ്ടി മു​ഖ്യ​മ​ന്ത്രി​യാ​യി​രി​ക്കേ 2012ൽ ​ക്ലി​ഫ് ഹൗ​സി​ലേ​ക്കു വി​ളി​ച്ചു​വ​രു​ത്തി ലൈം​ഗി​ക​മാ​യി പീ​ഡി​പ്പി​ച്ചെ​ന്നാ​യി​രു​ന്നു പ​രാ​തി.

ഉ​മ്മ​ൻ ചാ​ണ്ടി, കോ​ൺ​ഗ്ര​സ് നേ​താ​ക്ക​ളാ​യ കെ.​സി. വേ​ണു​ഗോ​പാ​ൽ, എ.​പി. അ​നി​ൽ കു​മാ​ർ, അ​ടൂ​ർ പ്ര​കാ​ശ്, ഹൈ​ബി ഈ​ഡ​ൻ, ബി​ജെ​പി നേ​താ​വ് എ.​പി. അ​ബ്ദു​ള്ള​ക്കു​ട്ടി എ​ന്നി​വ​ർ പീ​ഡി​പ്പി​ച്ചെ​ന്ന പ​രാ​തി​യി​ലു​ള്ള അ​ന്വേ​ഷ​ണം ക​ഴി​ഞ്ഞ വ​ർ​ഷ​മാ​ണ് സം​സ്ഥാ​ന സ​ർ​ക്കാ​ർ സി​ബി​ഐ​ക്കു കൈ​മാ​റി​യ​ത്.

ഇ​തേ തു​ട​ർ​ന്ന് അ​ടു​ത്തി​ടെ എം​എ​ൽ​എ ഹോ​സ്റ്റ​ലി​ൽ സി​ബി​ഐ സം​ഘ​മെ​ത്തി തെ​ളി​വെ​ടു​പ്പ് ന​ട​ത്തി​യി​രു​ന്നു.

Related posts

Leave a Comment