കോട്ടയം: സോളാർ കേസിൽ മുൻമുഖ്യമന്ത്രിയും മുതിർന്ന കോണ്‍ഗ്രസ് നേതാവുമായ ഉമ്മൻചാണ്ടി എംഎൽഎയെ കുറ്റവിമുക്തനാക്കിയതിൽ ആഹ്ളാദ പ്രകടനവുമായി യൂത്ത് കോണ്‍ഗ്രസ് ജില്ലാ കമ്മിറ്റി.
യൂത്ത് കോണ്‍ഗ്രസ് കോട്ടയം ജില്ലാ കമ്മിറ്റിയാണ് കോട്ടയം നഗരത്തിൽ ആഹ്ളാദം പ്രകടിപ്പിച്ച് ജിലേബി വിതരണം ചെയ്തത്.
ആഹ്ളാദ പ്രകടനവും ജിലേബി വിതരണവും കെപിസിസി എക്സിക്യുട്ടീവ് കമ്മിറ്റി അംഗം കുഞ്ഞ് ഇല്ലന്പള്ളി ഉദ്ഘാടനം ചെയ്തു. യൂത്ത് കോണ്‍ഗ്രസ് ജില്ലാ പ്രസിഡന്റ് ചിന്റു കുര്യൻ ജോയി യോഗത്തിൽ അധ്യക്ഷത വഹിച്ചു.
യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന ലീഗൽ സെൽ ചെയർമാൻ മുരളീകൃഷ്ണ, യുഡിഎഫ് നിയോജക മണ്ഡലം കമ്മിറ്റി കണ്‍വീനർ സിബി ജോണ്‍ കൈതയിൽ, യൂത്ത് കോണ്‍ഗ്രസ് ജില്ലാ ജനറൽ സെക്രട്ടറി നൈഫ് ഫൈസി, ജൂലിയസ് ചാക്കോ, സാം കെ വർക്കി, സാം സൈമണ്‍, ബൈജുമാറാട്ടുകുളം, അജിൻ മള്ളിയിൽ, യദു സി. നായർ, റാഷ് മോൻ ഓറ്റാത്തിൽ, ഹാരിഷ് ജോർജ്, പി.കെ. സനൽ, ഷാജി പുനുച്ചേരിൽ, മോനു പി. ജോസഫ് എന്നിവർ യോഗത്തിൽ പങ്കെടുത്തു.
കോട്ടയം നഗരത്തിലെത്തിയ കാൽനടയാത്രക്കാർക്കും ഇവിടുത്തെ വിവിധ സ്ഥാപനങ്ങളിലും ജിലേബി വിതരണം ചെയ്താണ് ആഹ്ളാദം പ്രകടിപ്പിച്ചത്.