തിരുവനന്തപുരം: സോളാർ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിക്കെതിരെ കേസെടുക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. ഉമ്മൻ ചാണ്ടിയും അദ്ദേഹത്തിന്റെ ഉദ്യോഗസ്ഥരും സരിത എസ് നായരിൽനിന്നു നേരിട്ടു പണം കൈപ്പറ്റിയതായി കമ്മീഷൻ കണ്ടെത്തി.
അഴിമതി നിരോധന നിയമം എഴ്, എട്ട്, ഒൻപത്, 13 വകുപ്പുകൾ പ്രകാരം ഉമ്മൻ ചാണ്ടിക്കെതിരെ കേസെടുക്കാമെന്ന് നിയമോപദേശം ലഭിച്ചു. ഇതുപ്രകാരം പ്രത്യേക അന്വേഷണ സംഘം കേസ് രജിസ്റ്റർ ചെയ്ത് ഉമ്മൻ ചാണ്ടിക്കെതിരെ അന്വേഷണം നടത്തുമെന്ന് മുഖ്യമന്ത്രി തിരുവനന്തപുരത്ത് വാർത്ത സമ്മേളനത്തിൽ പറഞ്ഞു.
മുൻ ആഭ്യന്തര മന്ത്രിയായിരുന്ന തിരുവഞ്ചൂർ രാധാകൃഷ്ണനെതിരെയും കേസെടും. കേസ് അട്ടിമറിക്കാൻ തിരുവഞ്ചൂർ സ്വാധിനിച്ചെന്നു കമ്മീഷൻ കണ്ടെത്തി. ഇതിന്റെ അടിസ്ഥാനത്തിൽ തിരുവഞ്ചൂരിനെതിരെ ക്രിമിനൽ കേസ് രജിസ്റ്റർ ചെയ്ത് അന്വേഷണം നടത്തുമെന്നും പിണറായി പറഞ്ഞു.