തിരുവനന്തപുരം: സോളാർ കമ്മീഷൻ റിപ്പോർട്ടിലെ വിശദാംശങ്ങളെക്കുറിച്ച് ഇപ്പോൾ ഒന്നും പറയാനാകില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. കമ്മീഷൻ സമർപ്പിച്ചിരിക്കുന്ന റിപ്പോർട്ടിൽ സർക്കാർ തലത്തിൽ കൂടുതൽ വിലയിരുത്തലുകൾ ആവശ്യമുണ്ട്. അതിനുശേഷം തുടർ നടപടികളെക്കുറിച്ച് പറയാമെന്നും അദ്ദേഹം പറഞ്ഞു.
ചൊവ്വാഴ്ച വൈകുന്നേരമാണ് സോളാർ കേസ് അന്വേഷിക്കുന്നതിനായി രൂപീകരിച്ച ജുഡീഷൽ കമ്മീഷൻ ജസ്റ്റീസ് ജി. ശിവരാജൻ മുഖ്യമന്ത്രിക്ക് റിപ്പോർട്ട് സമർപ്പിച്ചത്. കമ്മീഷൻ പ്രവർത്തനം ആരംഭിച്ച് മൂന്നര വർഷത്തിനുശേഷമാണ് റിപ്പോർട്ട് സമർപ്പിക്കുന്നത്.