തിരുവനന്തപുരം: സോളാർ കമ്മീഷൻ അന്വേഷണ റിപ്പോർട്ടിലെ കണ്ടെത്തലുകൾ അതീവ ഗുരുതരമെന്ന് കോണ്ഗ്രസ് നേതാവ് വി.എം.സുധീരൻ. റിപ്പോർട്ട് സർക്കാർ നിയമസഭയിൽ വച്ചതിന്റെ പശ്ചാത്തലത്തിലാണ് സുധീരന്റെ പ്രതികരണം.
റിപ്പോർട്ടിലെ കണ്ടെത്തലുകൾ ഗുരുതരമാണ്. യുഡിഎഫ് സർക്കാർ നിയമിച്ച കമ്മിഷന്റെ റിപ്പോർട്ടിലെ കണ്ടെത്തലുകളാണ് ഇതെന്നത് ആരോപണങ്ങളുടെ ഗൗരവം വർധിപ്പിക്കുന്നു. കൂടുതൽ പ്രതികരണങ്ങൾ വിഷയം പഠിച്ചശേഷമാകാമെന്നും സുധീരൻ മാധ്യമങ്ങളോടു പ്രതികരിച്ചു.