കൊച്ചി: സോളാര്‍ അഴിമതിയുമായി ബന്ധപ്പെട്ട വഞ്ചനക്കേസില്‍ നടി ശാലുമേനോന്‍ ഉള്‍പ്പടെ മൂന്നുപേരെ പെരുമ്പാവൂര്‍ മജിസ്‌ട്രേറ്റ് കോടതി വെറുതെ വിട്ടു. ശാലുവിന്റെ അമ്മ കലാദേവി, ടീം സോളാര്‍ കമ്പനി ജീവനക്കാരനായ മണിമോനെയുമാണ് വെറുതെ വിട്ടത്. 40 ലക്ഷം രൂപ തട്ടിയെടുത്തെന്ന കേസിലാണ് ഇവരെ കോടതി വെറുതെ വിട്ടത്. കേസിലെ മറ്റു പ്രതികളായ ബിജു രാധാകൃഷ്ണനും സരിതാ എസ്. നായരും കുറ്റക്കാരാണെന്നു കോടതി കണ്ടെത്തി. ഇവര്‍ക്കുള്ള ശിക്ഷ ഇന്ന് ഉച്ചകഴിഞ്ഞ് വിധിക്കും. പെരുമ്പാവൂര്‍ മുടിക്കലിലെ സജാദില്‍ നിന്ന് സോളാര്‍ സംവിധാനങ്ങള്‍ ഒരുക്കി നല്‍കാമെന്ന് പറഞ്ഞ് 40 ലക്ഷം രൂപ തട്ടിയെടുത്തുവെന്നാണ് കേസ്.
സോളാര്‍ കേസ്; ശാലു മേനോനെ വെറുതെ വിട്ടു; ബിജു രാധാകൃഷ്ണനും സരിതാ എസ്. നായരും കുറ്റക്കാരാണെന്നു കോടതി
