കോട്ടയം: സോളാര്‍ സമരം ഒത്തുതീര്‍ക്കാന്‍ തിരുവഞ്ചൂര്‍ രാധാകൃഷ്ണനുമായി ചര്‍ച്ച നടത്താന്‍ ജോണ്‍ ബ്രിട്ടാസിനോട് പാര്‍ട്ടി ആവശ്യപ്പെട്ടതായി തനിക്കറിയില്ലെന്ന് അന്നത്തെ എല്‍ഡിഎഫ് കണ്‍വീനര്‍ വൈക്കം വിശ്വന്.
എല്‍ഡിഎഫ് നേതൃത്വം ഒന്നാകെ സമരം അവസാനിപ്പിക്കാന്‍ ശ്രമിച്ചിരുന്നു. എല്‍ഡിഎഫ് ഏകകണ്ഠമായാണു സമരം പിന്‍വലിക്കാന്‍ തീരുമാനിച്ചത്.
സോളാര്‍ കേസും ടി.പി. ചന്ദ്രശേഖരന് കേസും ചേര്‍ത്തുവയ്ക്കുന്നതു കെട്ടുകഥയെന്നും വൈക്കം വിശ്വന് പറഞ്ഞു.