കൊച്ചി: മുൻ മുഖ്യമന്ത്രി ഉമ്മൻചാണ്ടിക്കെതിരേ നൽകിയ പീഡനപ്പരാതിയിൽ അന്വേഷണം ഫലപ്രദമല്ലെന്നാരോപിച്ചു സോളാർ കേസിലെ പ്രതി നൽകിയ ഹർജി ഹൈക്കോടതി തള്ളി. കേസിൽ അന്വേഷണം ഊർജിതമായി നടക്കുന്നുവെന്നു സർക്കാർ അറിയിച്ചതിനെത്തുടർന്നാണു ഹർജി തള്ളിയത്.
സോളാർ കന്പനിയുടെ ചുമതലയുണ്ടായിരുന്ന സമയത്തു സഹായിക്കാമെന്നു പറഞ്ഞ് ഉമ്മൻചാണ്ടി തന്നെ ഔദ്യോഗിക വസതിയിലേക്കു വിളിച്ചുവരുത്തി പീഡിപ്പിച്ചെന്നാണു ഹർജിക്കാരിയുടെ പരാതി.
മുൻ കേന്ദ്രമന്ത്രി കെ.സി. വേണുഗോപാലിനെതിരെയും ഹർജിക്കാരി സമാന ഹർജി നൽകിയിരുന്നു. ക്രൈംബ്രാഞ്ച് അന്വേഷണം ഫലപ്രദമായി നടക്കുന്നുണ്ടെന്ന് ഈ കേസിലും സർക്കാർ ഹൈക്കോടതിയിൽ ബോധിപ്പിച്ചിരുന്നു.