50 വര്‍ഷത്തിനിടയിലെ ഏറ്റവും ദൈർഘ്യമേറിയ സമ്പൂർണ സൂര്യഗ്രഹണം ഇന്ന്. സൂര്യനും ഭൂമിക്കും ഇടയിൽ ചന്ദ്രൻ കടന്നുപോകുമ്പോൾ സൂര്യൻ പൂർണമായി മറഞ്ഞുപോകുന്നതാണ് ഇന്നത്തെ പ്രത്യേകത.
അമേരിക്ക, കാനഡ, മെക്സിക്കോ ഉൾപ്പടെയുള്ള വടക്കൻ അമേരിക്കന്‍ രാജ്യങ്ങളിൽ സൂര്യഗ്രഹണം ദ്യശ്യമാകും. എന്നാൽ ഇന്ത്യയടക്കമുള്ള ഏഷ്യന്‍ രാജ്യങ്ങളിൽ ഗ്രഹണം കാണാൻ സാധിക്കില്ല.
ഏപ്രിൽ എട്ട് രാത്രി 9.12നാണ് ഗ്രഹണം തുടങ്ങുന്നത്. പിറ്റേ ദിവസം പുലർച്ചെ 2.25ന് ഗ്രഹണം അവസാനിക്കും. ചന്ദ്രൻ സൂര്യനെ മറയ്ക്കുന്ന പകൽ സമയത്തുപോലും ഇരുട്ടനുഭവപ്പെടും. നട്ടുച്ചയ്ക്ക് പോലും ഇരുൾമൂടിയ അവസ്ഥയായിരിക്കും.
നാസയടക്കമുള്ള ഏജൻസികൾ ഗ്രഹണം ലൈവായി സംപ്രേഷണം ചെയ്യുന്നുണ്ട്. ടോട്ടൽ സോളാർ എക്ലിപ്സ്ലും, നാസാ പ്ലസ്ലും, നാസ ടിവിയിലും, ഏജൻസിയുടെ ഔദ്യോഗിക വെബ്സൈറ്റിലും സംപ്രേക്ഷണം ചെയ്യും.
2026 ഓഗസ്റ്റ് 12നായിരിക്കും ഇനി അടുത്ത സമ്പൂര്‍ണ ഗ്രഹണം ദൃശ്യമാകുന്നത്. ഇത് അന്റാര്‍ട്ടിക് മേഖലയിലാകും പൂര്‍ണമായും പ്രകടമാകുന്നത് എന്നാണ് ശാസ്ത്രലോകം പറയുന്നത്. ഇതിന് മുന്‍പ് 2017 ഓഗസ്റ്റ് 21ന് അമേരിക്കയിലായിരുന്നു സമ്പൂര്‍ണ സൂര്യഗ്രഹണം ദൃശ്യമായിരുന്നത്.