വെള്ളിക്കുളങ്ങര: മലയോര ഗ്രാമങ്ങളിലെ കാട്ടാന ശല്യത്തിന് പരിഹാരം കാണുന്നതിന് വനാതിർത്തിയിൽ സോളാർ വൈദ്യുത വേലികൾ നിർമ്മിക്കാനുള്ള നടപിടി ആരംഭിച്ചു. വെള്ളിക്കുളം ഫോറസ്റ്റ് റേഞ്ചിന്റെ പരിധിയിൽ വരുന്ന ചൊക്കന, നായാട്ടുകുണ്ട്,. പോത്തൻചിറ, മുപ്ലി, താളൂപ്പാടം പ്രദേശങ്ങളിൽ നിരന്തരമായി കാട്ടാനകളിറങ്ങി കാർഷികവിളകൾ നശിപ്പിക്കുകയും ജനങ്ങളുടെ ജീവനു ഭീഷണിയാവുകയും ചെയ്ത സാഹചര്യത്തിലാണ് വനാർത്തിയിൽ സോളാർ വേലി കെട്ടാൻ വനംവകുപ്പ് നടപടി സ്വീകരിച്ചി്ട്ടുള്ളത്.
ഇതനുസരിച്ച് വനാതിർത്തിയിലൂടെ പത്തുകിലോമീറ്ററോളം നീളത്തിലാണ് സോളാർ വേലി നിർമ്മിക്കുന്നത്. ചൊക്കന മുതൽഇഞ്ചക്കുണ്ട് മൈതാനം വരെ വേലികെട്ടും. വേലി നിർമ്മാണം പൂർത്തിയായാൽ വനാർത്തി ഗ്രാമങ്ങളിൽ അനുഭവപ്പെടുന്ന കാട്ടാനശല്യം ഏറെക്കുറെ ഇല്ലാതാകുമെന്ന് വനംവകുപ്പധികൃതർ പറഞ്ഞു.
13 ലക്ഷം രൂപയോളമാണ് സോളാർവേലി നിർമ്മാണത്തിനായി വനംവകുപ്പ് ചെലവഴിക്കുന്നത്. മലയോര ഗ്രാമങ്ങളിലെ കാട്ടാന ശല്യം അകറ്റാൻ നടപടിയെടുക്കണമെന്നാവശ്യപ്പെട്ട് ജനങ്ങൾ നേരത്തെ വെള്ളിക്കുളങ്ങര ഫോറസ്റ്റ് റേഞ്ച് ഓഫീസിലേക്ക് മാർച്ച് സംഘടിപ്പിച്ചിരുന്നു.