പയ്യന്നൂര്‍: വിധവയെ പീഡിപ്പിച്ച കേസിൽ പട്ടാളക്കാരൻ പിടിയിൽ. പട്ടാളക്കാരന്റെ വിധവയാണു പീഡനത്തിനിരയായ സ്ത്രീയും. സ്ത്രീയുമായി അടുപ്പമുണ്ടാക്കിയശേഷം പട്ടാളക്കാൻ ബലാത്സംഗം ചെയ്യുകയായിരുന്നു.
പയ്യന്നൂര്‍ സ്റ്റേഷന് പരിധിയിലെ 32കാരിയുടെ പരാതിയിലാണ് മൈസൂരുവിലെ മനോജ് കുമാര്‍ (40) പയ്യന്നൂര്‍ പോലീസിന്റെ പിടിയിലായത്.
2021 ലാണ് പരാതിക്കാസ്പദമായ സംഭവം. കണ്ണൂര്‍ ഡിഎസ്സി ക്യാമ്പില്‍ ജോലി ചെയ്തുവരവേ പട്ടാളക്കാരന്റെ വിധവയായ പരാതിക്കാരിയുമായി അടുപ്പം കാണിക്കുകയും വിവാഹ വാഗ്ദാനം നല്കി പീഡിപ്പിച്ചെന്നുമാണു പരാതി.
ഇക്കാലയളവില്‍ പരാതിക്കാരിയില്‍നിന്നും 12,50,000 രൂപ വാങ്ങി വഞ്ചിച്ചതായും പരാതിയുണ്ടായിരുന്നു. ഈ പരാതിയിലാണ് കേസെടുത്ത പോലീസ് ഇയാളെ പിടികൂടിയത്.