ന്യൂഡൽഹി: കരസേനയിലെയും വ്യോമ സേനയിലെയും നാവിക സേനയിലെയും ഉദ്യോഗസ്ഥരുടെ സര്‍വീസ് കാലാവധി 30 വര്‍ഷമാക്കുമെന്ന് സംയുക്ത സേനാ മേധാവി ജനറല്‍ ബിപിന്‍ റാവത്ത്. വിരമിക്കല്‍ പ്രായം ഉയര്‍ത്തുന്നതിനെക്കുറിച്ചു പരിഗണിക്കുമെന്നും അദ്ദേഹം സൂചിപ്പിച്ചു.
സൈനികരുടെ സര്‍വീസ് കാലാവധി നീട്ടാനുള്ള നയം ഉടന്‍ കൊണ്ടുവരും. വിരമിക്കല്‍ പ്രായം നീട്ടുന്നതിനെ കുറിച്ചും പരിഗണനയിലുണ്ട്. ഈ തീരുമാനം മൂന്നു സേനയിലെയും 15 ലക്ഷത്തോളം സേനാംഗങ്ങള്‍ക്ക് ഗുണം ചെയ്യുമെന്നും ദേശീയ മാധ്യമമായ ദ് ട്രിബ്യണലിന് അനുവദിച്ച അഭിമുഖത്തില്‍ ബിപിന്‍ റാവത്ത് വ്യക്തമാക്കി.