ചെന്നൈ: ലോകമെങ്ങും വാലന്റൈന്‍സ് ഡേ ആഘോഷിക്കുമ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാവുന്ന ഒരു വീഡിയോ ചര്‍ച്ചയാവുകയാണ്. തമിഴ്‌നാട്ടില്‍ നിന്നുമാണ് ഈ വീഡിയോ. കരുണയും ആര്‍ദ്രതയും നിറഞ്ഞു നില്‍ക്കുന്ന വ്യത്യസ്തമായ വീഡിയോ ആണെന്നതാണ് ഈ വീഡിയോ ശ്രദ്ധിക്കപ്പെടാന്‍ പ്രധാന കാരണം.
ദ ഹീലര്‍ ഫൗണ്ടേഷനാണ് ഈ വീഡിയോ പുറത്തുവിട്ടത്. ഒരു ചുവന്ന റോസാപുഷ്പ്പം കൈയിലേന്തി ഒരു യുവാവ് തെരുവില്‍ മാലിന്യം വാരുന്ന വയോധികയായ സ്ത്രീയെ സമീപിക്കുകയും ‘ഹാപ്പി വാലന്റൈന്‍സ് ഡേ’ എന്നു പറഞ്ഞ് ഒരു ചുവന്ന റോസാപ്പൂ സമ്മാനിക്കുകയായിരുന്നു. കൂടുതല്‍ കാലം നല്ലതു പോലെയരിക്കണമെന്ന് പറഞ്ഞ് യുവാവ് വൃദ്ധയോട് സംസാരിക്കുന്നതും വീഡിയോയില്‍ കാണാം. തുടര്‍ന്ന് പ്രണയദിനാശംസകള്‍ എന്നു പറയിക്കുകയും ചെയ്യുന്നു.
വയോധികയായ യുവതിയുടെ അവസ്ഥ ചോദിച്ചറിയുന്ന യുവാവ് അവര്‍ക്ക് പണവും നല്‍കുന്നുണ്ട് . ഒടുവില്‍ ആ സ്ത്രീയില്‍ നിന്നും ഒരു മുത്തവും വാങ്ങിയാണ് യുവാവ് മടങ്ങിയത്. കരുണാര്‍ദ്രമായ വീഡിയോയെ അനുകൂലിച്ച് നിരവധി പേരാണ് രംഗത്തെത്തിയത്. പോസ്റ്റ് ചെയ്ത് മണിക്കൂറുകള്‍ക്കകം ആയിരക്കണക്കിന് ആളുകളാണ് വീഡിയോ കണ്ടിരിക്കുന്നത്.