വാഷിംഗ്ടണ്‍: ജോ വില്‍ഫ്രഡ് സോംഗയ്ക്ക് വാഷിംഗ്ടണ്‍ ഓപ്പണ്‍ ടെന്നീസില്‍ ജയം. എട്ടാം റാങ്കുകാരനായ കരന് ഖാചനോവിനെ സോംഗ 6-4, 2-6, 7-5ന് പരാജയപ്പെടുത്തി. ഏകദേശം രണ്ടു വര്‍ഷത്തിനടുത്തായി സോംഗ ആദ്യ പത്ത് റാങ്കിനുള്ളിലുള്ള ഒരാളെ തോല്‍പ്പിച്ചിട്ട്.
മുപ്പത്തിനാലുകാരാനായ ഫ്രഞ്ച് താരം 70 റാങ്കിലാണ്. ഒരു മണിക്കൂര്‍ 58 മിനിറ്റ് നീണ്ട പോരാട്ടത്തില്‍ ഖാചനോവിനെ പരാജയപ്പെടുത്തിയാണ് സോംഗ മൂന്നാം റൗണ്ടിലെത്തിയത്. 2017ല്‍ വിയന്ന ക്വാര്‍ട്ടര്‍ ഫൈനലില്‍ സോംഗ അഞ്ചാം റാങ്കിലെ അലക്സാണ്ടര്‍ സ്വരേവിനെ പരാജയപ്പെടുത്തിയശേഷം ആദ്യ പത്തിലുള്ളവര്ക്കെതിരേ ആറു മത്സരങ്ങളില്‍ തോറ്റു.
കെയ്ൽ എഡ്മണ്ടാണ് മൂന്നാം റൗണ്ടില്‍ സോംഗയുടെ എതിരാളി. ലോയ്ഡ് ഹാരിസിനെ പരാജയപ്പെടുത്തിയാണ് എഡ്മണ്ട് മുന്നേറിയത്.