തന്റെ അനുവാദമില്ലാതെ തനിക്ക് ജന്മം നൽകിയ മാതാപിതാക്കൾക്കെതിരെ നിയമനടപടി സ്വീകരിക്കാനൊരുങ്ങി 27കാരനായ മകൻ. ഡൽഹി സ്വദേശിയായ ഇയാളുടെ പേര് റാഫേൽ സാമുവൽ എന്നാണ്. ഒരു വ്യക്തിക്ക് അയാളുടെ അനുവാദമില്ലാതെ ജന്മം നൽകുന്നത് തെറ്റാണെന്നാണ് സാമുവലിന്റെ വാദം.
ഒരു വ്യക്തിയുടെ സമ്മതമില്ലാതെ അയാളെ ഈ ലോകത്തേക്കു കൊണ്ടുവരാൻ പാടില്ലെന്നും. അങ്ങനെ ചെയ്താൽ ഈ ജീവിതത്തിലെ വിഷമതകൾ അവർ അനുഭവിക്കേണ്ടി വരുമെന്നും റാഫേൽ വിശ്വസിക്കുന്നു.
ഒരു കാര്യത്തിനും നിങ്ങൾ മാതാപിതാക്കളെ അനുസരിക്കേണ്ടതില്ലെന്നാണ് ഇന്ത്യയിലെ ഓരോ കുട്ടികളോടും എനിക്ക് പറയാനുള്ളതെന്ന് റാഫേൽ വ്യക്തമാക്കുന്നു. എനിക്ക് എന്റെ മാതാപിതാക്കളെ ഇഷ്ടമാണ്. ഞങ്ങൾ തമ്മിൽ വളരെ മികച്ച ബന്ധമാണുള്ളത്. എന്നാൽ അവർ അവരുടെ സന്തോഷം നിറവേറ്റാൻ മാത്രമാണ് എനിക്ക് ജന്മം നൽകിയത്. റാഫേൽ കൂട്ടിച്ചേർത്തു.
പഠനത്തിനും മറ്റ് കാര്യങ്ങൾക്കും മാതാപിതാക്കൾ കുട്ടികളെ നിർബന്ധിക്കുന്നതും അവരെ ശകാരിക്കുന്നതും റാഫേൽ നിശിതമായി വിമർശിക്കുകയാണ്. തന്റെ ഫേസ്ബുക്ക് പേജിലൂടെയാണ് ഇദ്ദേഹം ഇത്തരം കാര്യങ്ങളെക്കുറിച്ച് തുറന്നെഴുതുന്നത്.