പിതാവിനെ ജോലിയില്‍നിന്നു പിരിച്ചുവിട്ടതിന്റെ പ്രതികാരമായി ഫാക്ടറി കൊള്ളയടിച്ച യുവാവും സുഹൃത്തുക്കളും പിടിയിലായി.
മുണ്ട്ക സ്വതേശി അക്ഷയ്(26), സുഹൃത്തുക്കളായ വിക്കി(23), ഗോവിന്ദ്(21), കൃഷ്ണന്(23), ധര്‍മ്മേന്ദര്‍(39) എന്നിവരാണ് പിടിയിലായത്. ശനിയാഴ്ചയാണു ഫാക്ടറിയില്‍ മോഷണമുണ്ടായത്.
ഫാക്ടറി പരിസരത്തുനിന്നു പല വസ്തുക്കളും മോഷണം നടന്നുവെന്നും ഇതില്‍ അക്ഷയ്യുടെ പിതാവിനു പങ്കുണ്ടെന്നും ആരോപിച്ചാണു ജോലിയില്‍നിന്നു പിരിച്ചുവിട്ടത്.
ഇതിലുള്ള അമര്‍ഷമാണു സംഭവത്തിനു പിന്നിലെന്നു ഔട്ടര്‍ ഡല്‍ഹി ഡപ്യൂട്ടി കമ്മിഷണര്‍ പരമീന്ദര്‍ സിങ് വ്യക്തമാക്കി.
അക്ഷയിയുടെ പിതാവ് 20 വര്‍ഷത്തിലേറെയായി ഫാക്ടറിയിലായിരുന്നു ജോലി ചെയ്തിരുന്നത്. ജോലി നഷ്ടപ്പെട്ടതോടെ വരുമാനം നിലച്ചു.
ഫാക്ടറിയിലേക്കുള്ള പ്രവേശനവഴികളെല്ലാം കൃത്യമായി അറിയാവുന്ന അക്ഷയ് സുഹൃത്തുക്കള്‍ക്കൊപ്പമെത്തി പലസമയത്തായി എല്‍പിജി സിലിണ്ടര്‍, വിവിധ ഇലക്ട്രോണിക്സ് ഉപകരണങ്ങള്‍, അലുമിനിയം ദണ്ഡുകള് എന്നിവയെല്ലാം മോഷ്ടിക്കുകയായിരുന്നു.