കേരള രാഷ്ട്രീയത്തില്‍ കണ്ണടവിവാദം മുറുകുന്നതിനിടെ മന്ത്രിമാര്‍ മിതത്വം പാലിക്കണമെന്ന നിര്‍ദ്ദേശവുമായി മുന്‍ മുഖ്യമന്ത്രി സി.അച്യുതമേനോന്റെ മകന് എഴുതിയ കുറിപ്പ് വൈറലാവുന്നു. മുന്‍ മുഖ്യമന്ത്രി ആയിരുന്ന അച്യുതമേനോന് വാച്ചു വാങ്ങിയ കഥയോര്മിപ്പിച്ചുകൊണ്ടാണ് മകന് ഡോ. വി.രാമന്‍കുട്ടി ഫേസ്ബുക്കില്‍ ഒരു സംഭവകഥ വിവരിച്ചിരിക്കുന്നത്.
ഡല്‍ഹിയിലുണ്ടായിരുന്ന സമയത്ത് അച്ഛനായ അച്യൂതമേനോന്റെ വാച്ച് കേടായെന്നും അത് നന്നാക്കാന്‍ സമയം ഇല്ലാത്തതിനാല്‍ പേഴ്സണല്‍ സ്റ്റാഫിലൊരാളോട് പുതിയതൊന്ന് വാങ്ങാനും മന്ത്രി നിര്‍ദ്ദേശിച്ചിരുന്നു. എന്നാല്‍ പേഴ്സണല്‍ സ്റ്റാഫുകള്‍ വാങ്ങിവന്നത് അഞ്ഞൂറു രൂപയുടെ വിലയേറിയ വാച്ചായിരുന്നു. അന്നദ്ദേഹം അത് സ്വീകരിക്കാന്‍ തയാറാകാതിരുന്ന സംഭവവും അതിന്റെ കാരണമായി അദ്ദേഹം പറഞ്ഞ കാര്യങ്ങളുമാണ് രാമന്‍കുട്ടി ഇപ്പോള്‍ വിവരിച്ചിരിക്കുന്നത്.
കേരള നിയമസഭാ സ്പീക്കര്‍ പി.രാമകൃഷ്ണനും മന്ത്രി കെ കെ ശൈലജയും അടക്കമുള്ള നേതാക്കള്‍ കണ്ണട വാങ്ങുന്നതിനായി സര്‍ക്കാര്‍ ഫണ്ടുപയോഗിച്ചത് വാര്‍ത്തയായ സാഹചര്യത്തിലാണ് മുന്മുഖ്യമന്ത്രിയുടെ മകനായ ഡോ വി രാമന്‍കുട്ടിയുടെ ഫേസ് ബുക്ക് പോസ്റ്റ് ശ്രദ്ധേയമായിരിക്കുന്നത്. പോസ്റ്റിന്റെ പൂര്‍ണ്ണരൂപം വായിക്കാം…
എന്റെ അച്ഛന് മുഖ്യമന്ത്രി ആയിരുന്ന സമയത്ത് ഒരിക്കല്‍ ഡെല്‍ഹിയില്‍ വച്ച് അദ്ദേഹത്തിന്റെ വാച്ച് കേടുവന്നു. നന്നാക്കാന്‍ സമയം ഇല്ലാതിരുന്നതുകൊണ്ട് പേഴ്സണല്‍ സ്റ്റാഫിനോട് ഒരു എച് എം ടി യുടെ വാച് വാങ്ങി വരാന്‍ പറഞ്ഞയച്ചു. വൈന്നേരം അദ്ദേഹം വന്നപ്പോള്‍ കണ്ടത് എച് എം ടി യുടെ ഏറ്റവും വിലപിടിപ്പുള്ള അഞ്ഞൂറു രൂപയുടെ വാച്ച്, സ്വര്‍ണനിറത്തിലുള്ള സ്റ്റ്രാപ്പോടുകൂടിയത്, വാങ്ങിവന്നിരുക്കുന്നതാണ്. അന്ന് മുഖ്യമന്ത്രിയുടെ ശമ്പളം ഏക്ദേശം ആയിരം രൂപ തികച്ചൂണ്ടോ എന്നു സംശയമാണ്. അദ്ദേഹം ക്ഷുഭിതനായി. എന്റെ വരുമാനത്തില്‍നിന്ന് എനിക്കു വാങ്ങാന്‍ കഴിയുന്ന ഒരു വാച്ചാണ് എനിക്കു വേണ്ടത് എന്നുപറഞ്ഞ് അത് തിരിച്ചുകൊടുത്ത് നൂറുരൂപയുടെ ഒരു വാച്ച് വാങ്ങിച്ചു. പറഞ്ഞുവെന്നേ ഉള്ളൂ