തിരുവനന്തപുരം (മെഡിക്കൽ കോളജ്): ടി.വി കാണുന്നത് വിലക്കിയതിലുള്ള വൈരാഗ്യത്താൽ മകൻ പിതാവിനെയും മാതാവിനെയും കുത്തിപ്പരിക്കേൽപ്പിച്ചു.
ഇന്നലെ രാത്രിയായിരുന്നു സംഭവം. കണ്ണേറ്റുമുക്ക് സ്വദേശികളായ വിജയൻ (60), ഭാര്യ ശോഭ (57) എന്നിവരാണ് ഗുരുതരമായി പരിക്കേറ്റ് ആശുപത്രിയിൽ ചികിത്സയിൽ കഴിയുന്നത്.
ഇരുവരുടെയും വയറിനും നെഞ്ചിനും കൈകൾക്കും സാരമായി പരിക്കുണ്ട്. സംഭവവുമായി ബന്ധപ്പെട്ട് ഇവരുടെ മകൻ അനൂപ് (36) തമ്പാനൂർ പോലീസിന്റെ പിടിയിലായി.
ഇയാൾ ടെക്നോപാർക്കിലെ ജീവനക്കാരനാണ്. പരിക്കേറ്റ ദമ്പതികൾ തിരുവനന്തപുരം മെഡിക്കൽ കോളജ് ആശുപത്രിയിലെ 19, 6 എന്നീ വാർഡുകളിൽ ചികിത്സയിലാണ്.