ഒരു വർഷത്തെ പരിചയം ഒടുവിൽ;  സാമ്പത്തിക തർക്കത്തെ തുടർന്ന്  വ​നി​താ ഡോ​ക്ട​ർ കു​ത്തേ​റ്റു മരിച്ച കേസിൽ സുഹൃത്ത് ഒളിവിൽ തന്നെ…

 


കൂ​ത്താ​ട്ടു​കു​ളം: സു​ഹൃ​ത്തി​ന്‍റെ കു​ത്തേ​റ്റ് ചി​കി​ത്സ​യി​ലി​രി​ക്കെ മ​രി​ച്ച യു​വ വ​നി​താ ഡോ​ക്ട​റു​ടെ സം​സ്കാ​രം ന​ട​ത്തി. പാ​ല​ക്കു​ഴ വ​ലി​യ​കു​ള​ങ്ങ​ര വീ​ട്ടി​ൽ ഡോ. ​സോ​ന(30) ആ​ണ് മ​രി​ച്ച​ത്.

ഇന്ന് രാവിലെ പാ​ല​ക്കു​ഴ സെ​ന്‍റ് ജോ​ൺ​സ് യാ​ക്കോ​ബാ​യ പ​ള്ളി​യി​ലാ​യി​രു​ന്നു സം​സ്കാ​രം. സോ​ന​യു​ടെ സു​ഹൃ​ത്താ​യ പാ​വ​റ​ട്ടി സ്വ​ദേ​ശി മ​ഹേ​ഷ് ആ​ണ് സോ​ന​യെ ബ​ന്ധു​ക്ക​ളു​ടെ മു​ന്നി​ൽ​വ​ച്ച് കു​ത്തി പ​രി​ക്കേ​ൽ​പ്പി​ച്ച​ത്. ഇയാളെ ഇതുവരെ കണ്ടെത്താനായിട്ടില്ല.

ഇ​രു​വ​രും ഒ​രു​മി​ച്ച് തൃ​ശൂ​ർ കു​ട്ട​നെ​ല്ലൂ​രി​ൽ ദ ​ഡെ​ൻ​ഡി​സ്റ്റ് എ​ന്ന ദ​ന്ത​ൽ ക്ലി​നി​ക് ന​ട​ത്തി വ​രി​ക​യാ​യി​രു​ന്നു. ഇ​വ​ർ ത​മ്മി​ൽ ക്ലി​നി​ക്കി​ന്‍റെ സാ​മ്പ​ത്തി​ക വി​ഷ​യ​ങ്ങ​ളി​ൽ ത​ർ​ക്ക​ങ്ങ​ൾ നി​ല​നി​ന്നി​രു​ന്നു.

ക​ഴി​ഞ്ഞ തി​ങ്ക​ളാ​ഴ്ച വീ​ണ്ടും ത​ർ​ക്കം ഉ​ണ്ടാ​കു​ക​യും. ഈ ​സ​മ​യം പ്ര​തി ക്ലി​നി​ക്കി​ൽ ഉ​ണ്ടാ​യി​രു​ന്ന സ​ർ​ജി​ക്ക​ൽ ടൂ​ൾ ഉ​പ​യോ​ഗി​ച്ച് സോ​ന​യെ കു​ത്തു​ക​യു​മാ​യി​രു​ന്നു.

സോ​ന ഭ​ർ​ത്താ​വു​മാ​യി പി​രി​ഞ്ഞു ക​ഴി​യു​ക​യാ​ണ്. സോന ഒരു വർഷമായി മഹേഷിനൊപ്പം കുരിയാച്ചിറയിലെ ഫ്ലാറ്റിലായിരുന്നു താമസം. അ​ഞ്ചു വ​യ​സു​ള്ള കു​ട്ടി​യു​ണ്ട്.

Related posts

Leave a Comment