ഓഫ് ബീറ്റ് ആയിട്ടുള്ള ഒരുപാട് പടത്തില്‍ ഞാന്‍ അഭിനയിച്ചിട്ടുണ്ട്. അരിമ്പാറ എന്ന ചിത്രത്തില്‍ നെടുമുടി വേണുവിന്റെ ഭാര്യയായി അഭിനയിച്ചിരുന്നു.
അത് ഇന്റര്‍നാഷണല്‍ ലെവലില്‍ വരെ ശ്രദ്ധിക്കപ്പെട്ട ചിത്രമാണ്. അങ്ങനെ സ്റ്റേറ്റ് അവാര്‍ഡ് കിട്ടിയതടക്കം ഒരുപാട് ഓഫ് ബീറ്റ് സിനിമകള്‍ ഞാന്‍ ചെയ്തിട്ടുണ്ട്.
കാംബോജി എന്ന സിനിമയിലേക്ക് എന്നെ ക്ഷണിക്കുന്നത് സംവിധായകന് വിനോദ് മങ്കരയാണ്. ഇത് കുന്നുമ്മല്‍ ശാന്തയല്ല, അടൂര്‍ ഗോപാലകൃഷ്ണന്റെ നാല് പെണ്ണുങ്ങളിലെ സ്ട്രീറ്റ് വര്ക്കറുമല്ല.
ഇത് വേറൊരു തനി സാധനമാണ്. ശരിക്കും കാംബോജി നല്ലൊരു പടമാണ്. നല്ലൊരു കണ്‍സെപ്റ്റാണ് സിനിമയുടേത്. സോന അത് ചെയ്താല്‍ നല്ല ഭംഗിയാവും.
അത്രയും വശ്യതയുള്ള കഥാപാത്രമാണെന്നും വശ്യമായി ആളുകളെ മോഹിപ്പിക്കുന്ന വേഷമാണെന്നുമൊക്കെ വിനോദ് പറഞ്ഞിരുന്നു.
സിനിമയിലെ ഏറ്റവും പ്രധാനപ്പെട്ട കഥാപാത്രങ്ങളാണ് ഞാനും ലക്ഷ്മി ഗോപാലസ്വാമിയും മറ്റൊരു പെണ്‍കുട്ടിയും ചേര്‍ന്ന് ചെയ്തത്. മൂന്ന് പേരും നായികമാരാണ്. -സോന നായർ