തൂവൽക്കൊട്ടാരത്തിൽ അഭിനയിക്കുമ്പോൾ സുകന്യ തെന്നിന്ത്യയിലെ തിളങ്ങി നിൽക്കുന്ന നടിയാണ്. കാരവാനും മേക്കപ്പിന് അടക്കം സഹായികൾ എന്നിവയെല്ലാം സുകന്യയ്ക്കുണ്ടാകും.
ഷോട്ട് കഴിയുമ്പോൾ ഞാനും മഞ്ജു വാര്യരും ജയറാമേട്ടനും മറ്റുള്ള മലയാളം അഭിനേതാക്കളും ഒരുമിച്ച് ഇരുന്ന് സംസാരിക്കുകയും തമാശ പറയുകയും ചെയ്യും.
മഞ്ജു അന്നും വളരെ സിംപിളായിരുന്നു. അപ്പോഴും സുകന്യ അവരുടെ സഹായികൾക്കൊപ്പം മാറി ഒരിടത്തിരുന്ന് ബുക്ക് വായിക്കുകയോ മറ്റോ ചെയ്യുകയായിരിക്കും.
അധികം സംസാരിക്കാൻ വരാറില്ല. പക്കാ പ്രൊഫഷണൽ നടിമാരെപ്പോലെയായിരുന്നു പെരുമാറ്റം. ഒറ്റപ്പെട്ടിരിക്കുകയാണ് എന്നുള്ള സങ്കടം അവർക്കും ഉള്ളതായി തോന്നിയിട്ടില്ല.
കാരണം അവർക്ക് ഇത് ജോലിചെയ്യുന്ന സ്ഥലം മാത്രമാണ്. പിന്നെ മലയാളം മനസിലാകാത്തതിനാലും അധികം സംസാരിക്കാൻ വരാത്തതാകാം. -സോന നായർ