വ്യത്യസ്തമായ ഡിസൈനിലുള്ള വസ്ത്രം ധരിച്ച് ഇൻസ്റ്റഗ്രാമിൽ ചിത്രം പങ്കുവച്ച സൊനാക്ഷി സിൻഹയ്ക്ക് സോഷ്യൽമീഡിയയിൽ ട്രോൾ മഴ. മഞ്ഞയും കറുപ്പും നിറത്തിലുള്ള ചെക്ക് ഡിസൈനിലുള്ള വസ്ത്രമാണ് താരം ധരിച്ചത്.
എന്നാൽ കുറച്ചു നാളുകൾക്ക് മുൻപ് രണ്‍വീർ സിംഗ് ഇതേ ഡിസൈനുള്ള വസ്ത്രം ധരിച്ച് ചിത്രം സോഷ്യൽമീഡിയയിൽ പങ്കുവച്ചിരുന്നു. ഇതിനെ തുടർന്നാണ് സോനാക്ഷിയേ തേടി ട്രോൾ എത്തിയത്.
പിന്നീടാണ് ഈ രണ്ട് വസ്ത്രങ്ങളുടെയും ഡിസൈനർ ഒരാൾ തന്നെയാണെന്ന് അറിയുന്നത്. സെലിബ്രിറ്റി ഡിസൈനർ ധ്രുവ് കപൂറാണ് ഈ വസ്ത്രം ഡിസൈൻ ചെയ്തത്. എന്തായാലും ഈ വസ്ത്രം വൈറലായി മാറുകയാണ്.