ഇനി സൂപ്പര്‍താര ചിത്രങ്ങളില്‍ അഭിനയിക്കില്ലെന്ന പ്രഖ്യാപനവുമായി നടി സൊനാക്ഷി സിന്‍ഹ. പല സൂപ്പര്‍ താരങ്ങളില്‍ നിന്നും അനുഭവിക്കേണ്ടി വന്ന ചൂഷണങ്ങളാണ് സോനാക്ഷിയെ കൊണ്ട് ഇത്തരത്തില്‍ ഒരു തീരുമാനം എടുപ്പിച്ചിരിക്കുന്നത്. ഫൈവ്സ്റ്റാര്‍ ഹോട്ടലില്‍ താമസിച്ച് രാവിലെ കുളിച്ചു നല്ല വസ്ത്രങ്ങളും ധരിച്ച്, സുഗന്ധ ലേപനങ്ങളും പൂശി നായിക സെറ്റില്‍ എത്തുമ്പോള്‍ നായകന്‍ സെറ്റില്‍ എത്തുന്നത് ചിലപ്പോള്‍ തലേന്നു കഴിച്ച മദ്യത്തിന്റെ കെട്ടുവിടാതെയായിരിക്കും.
ഇത്തരം അനുഭവങ്ങളാണ് സൊനാക്ഷിയെ ഈ തീരുമാനത്തില്‍ എത്തിച്ചത്.ചില നായകന്മാര്‍ പല്ലു പോലും തേയ്ക്കാതെ ഉച്ചയോടെയായിരിക്കും സെറ്റില്‍ എത്തുന്നത്. സംവിധായകനോ നിര്‍മ്മാതാവോ ഇതിനെ എതിര്‍ത്ത് ഒരു വാക്കു പോലും പറയില്ല. ചിലപ്പോള്‍ ഇഴുകി ചേര്‍ന്ന് അഭിനയിക്കേണ്ട സീനുകള്‍ ഉണ്ടാകും. അത് പലപ്പോഴും നായകന്മാര്‍ മുതലെടുക്കും എന്നും സൊനാക്ഷി പറയുന്നു.
തന്റെ ശരീരം അയാളുടെ ശരീരത്തില്‍ അമര്‍ത്തി ഞെരിയും. അപ്പോള്‍ ഓര്‍ജിനാലിറ്റി കിട്ടിയ സന്തോഷമായിരിക്കും സംവിധായകന്. ആ സമയങ്ങളില്‍ എല്ലാം നായിക വീര്‍പ്പു മുട്ടിലിലായിരിക്കും. മദ്യത്തിന്റെയും വിയര്‍പ്പിന്റെയും നാറ്റം അടിക്കുമ്പോള്‍ ഓക്കാനം വരും. ചിലര്‍ ചെറിയ ചുംബനമൊക്കെ ബലാത്സംഗ രീതിയിലാണ് ചിത്രീകരിക്കുന്നത്. അതുകൊണ്ടു തന്നെ ഇഴുകി ചേര്‍ന്നുള്ള അഭിനയം നിര്‍ത്തുകയാണ് എന്ന് സൊനാക്ഷി പറയുന്നു.