വലിയ തമാശക്കാരിയാണ് നടി സൊനാക്ഷി സിന്‍ഹ. സോഷ്യല്‍ മീഡിയയില്‍ ആരാധകരുമായി സംവദിക്കുമ്പോഴും നടി തമാശ കൈവിടാറില്ല.
‘ആസ്‌ക് മീ എനിത്തിങ്’ എന്ന് കുറിച്ച് ഇന്‍സ്റ്റഗ്രാമില്‍ സ്റ്റാറ്റസ് ഇട്ട താരം ആരാധകരുടെ ചോദ്യങ്ങള്‍ക്ക് മറുപടി നല്‍കുകയായിരുന്നു.
ഇതിനിടയിലാണ് ഒരാള്‍ നടിയോട് മെലിയാനുള്ള ടിപ്സ് ചോദിച്ചെത്തിയത്. ചോദ്യം വായിച്ചതും ‘വായൂ ഭക്ഷിക്കൂ’ എന്നായിരുന്നു താരത്തിന്റെ പ്രതികരണം.
നാക്ക് മൂക്കില്‍ മുട്ടിക്കാമോ? എന്ന ചോദ്യത്തിന് തനിക്ക് ജീവിതത്തില്‍ അത്തരം ലക്ഷ്യങ്ങളൊന്നും ഇല്ലെന്നാണ് താരം പറഞ്ഞത്.
ഒരാള്‍ ആവശ്യപ്പെട്ടത് നടിയുടെ ബിക്കിനിച്ചിത്രങ്ങളായിരുന്നു. ബിക്കിനി ധരിച്ച ചിത്രങ്ങള്‍ക്കു പകരം യഥാര്‍ത്ഥ ബിക്കിനിയുടെ ഒരു പടമാണ് സൊനാക്ഷി പങ്കുവച്ചു നല്‍കിയത്.
സിനിമയില്‍ അരങ്ങേറ്റം കുറിക്കുന്നത് മുമ്പേ 30 കിലോയോളം കുറച്ചായിരുന്നു സൊനാക്ഷിയുടെ വെയിറ്റ് ട്രാന്‍സ്ഫോര്‍മേഷന്‍.
അതേസമയം താന്‍ 95 കിലോ ആയിരുന്നപ്പോഴും ആത്മവിശ്വാസത്തിന് കുറവുണ്ടായിരുന്നില്ലെന്നും അപ്പോഴും ശാരീരികക്ഷമത ഉള്ള ആള്‍ തന്നെയായിരുന്നെന്നും നടി പലപ്പോഴും പറഞ്ഞിട്ടുണ്ട്.