തന്നെ ആകർഷിച്ച പുരുഷൻ ഹൃത്വിക് റോഷനാണെന്ന് നടി സോനാക്ഷി സിൻഹ. ഭർത്താവിനെക്കുറിച്ചുള്ള സങ്കൽപ്പത്തെപ്പറ്റിയുള്ള ഒരു ചോദ്യത്തോട് പ്രതികരിക്കുന്പോഴാണ് സോനാക്ഷി ഇങ്ങനെ പറഞ്ഞത്. ഒരേയൊരു നടനോടു മാത്രമാണ് ആകർഷണം തോന്നിയിട്ടുള്ളതെന്നും അത് ഹൃത്വിക് റോഷനാണെന്നും സോനാക്ഷി പറയുന്നു.
കഹോന പ്യാർ ഹെ എന്ന സിനിമ കണ്ടതിനുശേഷമാണ് ഹൃത്വിക്ക് തന്നെ ആകർഷിച്ചതെന്നും താരം പറയുന്നു. തനിക്ക് അർഹമായ സ്ഥാനം തരുന്ന, എപ്പോഴും പിന്തുണ നൽകുന്ന ആളാവണം ഭർത്താവെന്നും സോനാക്ഷി പറയുന്നു. എന്തായാലും ഹൃത്വിക്കിനെപ്പറ്റിയുള്ള സോനാക്ഷിയുടെ കമന്റ് വൈറലായിരിക്കുകയാണ്.