ബോളിവുഡ് സുന്ദരി സൊനാക്ഷി സിൻഹയുടെ വിവാഹ നിശ്ചയം ഉടൻ ഉണ്ടാകുമെന്ന് റിപ്പോർട്ടുകൾ. ബോളിവുഡ് മാനേജർ ബണ്ടി സജ്ദേഹ് ആണ് വരനെന്നാണ് സൂചനകൾ. ഇരുവരും പ്രണത്തിലായിരുന്നുവെന്ന് നേരത്തെ അഭ്യൂഹങ്ങൾ പ്രചരിച്ചിരുന്നു. അതേസമയം വിവാഹ നിശ്ചയം സംബന്ധിച്ച വാർത്തകൾ ഒൗദ്യോഗികമായി ആരും സ്ഥിരീകരിച്ചിട്ടില്ല. പ്രണയ വാർത്തകൾ സൊനാക്ഷിയും ബണ്ടിയും ഇതുവരെ തുറന്ന് പറഞ്ഞിട്ടുമില്ല. സൊനാക്ഷിയും ബണ്ടിയും കൂടുതൽ സമയവും ഒന്നിച്ചാണെന്നാണ് പപ്പരാസികൾ പറയുന്നത്. കൂടാതെ സൊനാക്ഷി അടുത്ത കാലത്തായി സൽമാൻ ഖാന്റെ കുടുംബവുമായി അടുത്ത ബന്ധം പുലർത്തുകയാണെന്നും പപ്പരാസികൾ പറയുന്നു. സൽമാന്റെ സഹോദൻ സൊഹൈലിന്റെ ഭാര്യ സീമ ഖാന്റെ സഹോദരനാണ് ബണ്ടി. ഇവയൊക്കെയാണ് ഇരുവരും പ്രണയത്തിലാണെന്ന സൂചനകൾ നൽകുന്നതെന്നാണ് പപ്പരാസികൾ പറയുന്നത്.
വിവാഹം ഈ വർഷം തന്നെ ഉണ്ടാകുമെന്നാണ് റിപ്പോർട്ടുകൾ. 2012 മുതലാണ് ബണ്ടിയും സൊനാക്ഷിയും ഒന്നിച്ച് പ്രവർത്തിക്കാൻ തുടങ്ങിയത്. കുറച്ചു മാസം മുതലാണ് ഇരുവരെയും കൂടുതലായി ഒന്നിച്ച് കാണാൻ തുടങ്ങിയത്. മുന്പും പല നടികളെയും ബണ്ടിയെയും ചേർത്ത് വാർത്തകൾ പ്രചരിച്ചിരുന്നു. സുസ്മിത സെൻ, ദിയ മിർസ, നേഹ ദുപിയ എന്നിവരുമായി ബണ്ടി പ്രണയത്തിലായിരുന്നുവെന്ന് പപ്പരാസികൾ പറഞ്ഞിരുന്നു. ഇതിൽ ഒടുവിലത്തേതാണ് സൊനാക്ഷി സിൻഹ. ഒരു തവണ വിവാഹിതനായ ആളാണ് ബണ്ടി. ഒപ്പം ജോലി ചെയ്തിരുന്ന അംബിക ചൗഹാനായിരുന്നു ബണ്ടിയുടെ ആദ്യ ഭാര്യ. വിവാഹം കഴിഞ്ഞ് നാലു വർഷത്തിനു ശേഷം ഇരുവരും വിവാഹമോചിതരായി.