കോളജില്‍നിന്നു വോളണ്ടിയര്‍ ആയി പോയതാണ് എന്റെ ആദ്യത്തെ ജോലി. അഞ്ച് ദിവസത്തെ ഫാഷന്‍ വീക്കിനായിരുന്നു പോയത്.
മൂവായിരം രൂപയായിരുന്നു പ്രതിഫലം. അവിടെ വച്ച് സല്‍മാനെ കണ്ടു, നീയെന്താണ് ഇവിടെ ചെയ്യുന്നതെന്ന് ചോദിച്ചു. പണം കിട്ടുമോ എന്ന് ചോദിച്ചു.
അതെ എന്ന് ഞാന്‍ പറഞ്ഞു. എത്രയെന്ന് ചോദിച്ചപ്പോള്‍ മൂവായിരം എന്ന് ഞാന്‍ പറഞ്ഞു. അദ്ദേഹം പൊട്ടിച്ചിരിച്ചുകൊണ്ട് എന്നോട് തനിക്കൊരു സമ്മാനം വാങ്ങിത്തരാന്‍ പറഞ്ഞു.
ഞാന്‍ ഇന്നുവരെയും ആ സമ്മാനം നല്‍കിയിട്ടില്ല. സല്മാന് ഖാന് മൂവായിരം രൂപയ്ക്ക് ഞാനെന്ത് വാങ്ങാനാണ്.