പഠിക്കാൻ സൗകര്യമില്ല എന്ന പരാതി പറയുന്നവർ രാജസ്ഥാനിലെ ഉദയ്പൂരിൽ നിന്നുള്ള സോണൽ ശർമയുടെ കഥയൊന്ന് അറിയണം.
വെളുപ്പിനെ നാലുമണിക്ക് അവൾ അച്ഛനൊപ്പം ഉണരും. പാൽ കറക്കാനും ചാണകം കോരാനും കറന്ന പാൽ വീടുകളിൽ എത്തിക്കാനും അവൾ അച്ഛനെ സഹായിച്ചു. ഇതിനിടയിൽ പഠിക്കാനും അവൾ സമയം കണ്ടെത്തി.
വിലകൂടിയ പുസ്തകങ്ങൾ വാങ്ങാൻ പണമില്ലാത്തതിനാൽ മണിക്കൂറുകൾ ചെലവിട്ട് പുസ്തകത്തിൽ നിന്ന് നോട്ടുബുക്കിലേക്ക് പ്രധാന ഭാഗമെല്ലാം പകർത്തി എഴുതുമായിരുന്നു.
ലൈബ്രറിയിൽ മണിക്കൂറുകളോളം ചെലവഴിക്കാൻ സൈക്കിൾ ചവിട്ടി നേരത്തെ കോളജിൽ എത്തുമായിരുന്നു. തൊഴുത്തിൽ എണ്ണ കാനുകൾ ചേർത്ത് വച്ച് ഉണ്ടാക്കിയ മേശയിലായിരുന്നു അവളുടെ എഴുത്തും പഠിത്തവുമെല്ലാം.
ഒരിക്കൽ പോലും കോച്ചിംഗിനോ ട്യൂഷനോ പോയില്ല. എന്നിട്ടും ബിഎക്കും എൽഎൽബിക്കും എൽഎൽഎമ്മിനും ഒന്നാം സ്ഥാനമായിരുന്നു.
2018 -ലെ ജുഡീഷൽ സർവീസ് പരീക്ഷ ആദ്യശ്രമത്തിൽ പാസായി. ഒരു വർഷത്തെ പരിശീലനത്തിനുശേഷം ഇപ്പോൾ സോണൽ സെഷൻസ് കോടതിയിൽ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റായി ചുമതലയേക്കുകയാണ്.
എന്റെ ഓർമ വച്ച കാലം മുതൽ അച്ഛൻ കഷ്ടപ്പെടുകയാണ്. തന്റെ ദിനചര്യയിൽ നിന്ന് ഒരു ദിവസം പോലും അദ്ദേഹം അവധി എടുത്തില്ല. മക്കളുടെ വിദ്യാഭ്യാസ ചെലവുകൾക്കായി അദ്ദേഹം പലതവണ വായ്പയെടുത്തിട്ടുണ്ട്. ഇനി അച്ഛന് വിശ്രമിക്കാം.
അവർക്ക് സുഖപ്രദമായ ഒരു ജീവിതം നൽകാൻ എനിക്ക് ഇന്ന് കഴിയും” സോണൽ പറഞ്ഞു.