അധോലോകത്തുനിന്നും ധാരാളം പണം ബോളിവുഡിലേക്ക് ഒഴുകുന്ന ഒരു സാഹചര്യം ഒരുകാലത്ത് ഉണ്ടായിരുന്നു. അത്തരം നിര്‍മ്മാതാക്കളില്‍നിന്നും പ്രൊജക്ടുകളില്നിന്നും ഞാൻ മാറി നില്ക്കാന് ശ്രമിച്ചിരുന്നു.
തീരെ ഒഴിവാക്കാന്‍ കഴിയാത്ത സാഹചര്യത്തില്‍ എനിക്ക് സൗത്തില്‍ പണിയുണ്ട് എന്ന് കള്ളം പറഞ്ഞിരുന്നു. ഒരു സംഘടിത വ്യവസായമായിരുന്നില്ല എന്നതു കൊണ്ട് തന്നെ സിനിമയെ ടാര്‍ഗറ്റ് ചെയ്യാന്‍ എളുപ്പമായിരുന്നു.
സിനിമാസംവിധായകര്‍ അധോലോകത്തിന്റെ സമ്മര്‍ദത്തിലായതിനാല്‍ എനിക്ക് പല വേഷങ്ങളും നിഷേധിക്കപ്പെട്ടു. അധോലോകം ഫണ്ട് ചെയ്യുന്ന ഒരു കൂട്ടം നിര്‍മാതാക്കള്‍ ഉണ്ടായിരുന്നു.
അവരില്‍ നിന്നു ഞാന്‍ അകന്നു നില്ക്കാന് ശ്രമിച്ചിരുന്നു. അങ്ങനെയുള്ള പ്രശ്നങ്ങള്‍ തിരിച്ചറിയാന്‍ എന്നെ സഹായിച്ചിരുന്നത് അന്നത്തെ ബോയ്ഫ്രണ്ടും ഇന്നത്തെ ഭര്‍ത്താവുമായ ഗോള്‍ഡി ബെയ്ൽ ആയിരുന്നു.
ഗോള്‍ഡിയുടെ അച്ഛനും നിര്മാതാവായിരുന്നതിനാല് അമ്മയ്ക്ക് എല്ലാ വിവരങ്ങളും അറിയാമായിരുന്നു. അവരാണ് എന്നെ സഹായിച്ചത്. -സൊനാലി ബേന്ദ്ര