കാന്‍സറാണെന്നറിഞ്ഞ നിമിഷം എന്തുകൊണ്ട് ഞാന്‍ എന്നായിരുന്നു ആദ്യം തോന്നിയത്. ഉറക്കമുണരുമ്പോള്‍ രോഗം ഒരു ദുഃസ്വപ്നം മാത്രമാണെന്ന് പ്രതീക്ഷപുലര്‍ത്തിയിരുന്നു.
ഇങ്ങനെയൊന്ന് എനിക്കും സംഭവിക്കുമെന്ന് കരുതിയിരുന്നില്ല. അപ്പോഴാണ് ഞാന്‍ വിചാരിച്ച രീതി മാറാന്‍ തുടങ്ങിയത്. എന്തുകൊണ്ട് ഞാന്‍? എന്നതിനുപകരം എന്തുകൊണ്ട് എനിക്കും ആയിക്കൂടാ? എന്ന് ഞാന്‍ ചോദിക്കാന്‍ തുടങ്ങി.
ഇത് എന്റെ സഹോദരിക്കോ മകനോ സംഭവിക്കാത്തത് നല്ല ഒരു കാര്യമായി എനിക്കു തോന്നി. ഇതിനെ നേരിടാനുളള കരുത്ത് എനിക്കുണ്ടെന്ന് എനിക്കു മനസിലായി.
മികച്ച ആശുപത്രികളിലേക്കു പോകാനും ചികിത്സ നടത്താനുളള സാഹചര്യവും എനിക്കുണ്ടായിരുന്നു. എന്തുകൊണ്ട് എനിക്കും ആയിക്കൂടാ? എന്ന ചോദ്യം സ്വയം ചോദിച്ചപ്പോള്‍ത്തന്നെ രോഗം ഭേദമാവാന്‍ തുടങ്ങി. -സൊനാലി ബിന്ദ്ര