ഫറാ ഖാന് കോറിയോഗ്രഫി ചെയ്ത ഛം ഛം കര്‍ത്ത എന്ന ഗാനത്തില്‍ അഭിനയിക്കുമ്പോള്‍ ഞാന്‍ ഗര്‍ഭിണിയായിരുന്നു.
ആ സമയം ഗര്‍ഭിണിയാണെന്ന് അറിഞ്ഞിരുന്നതേയില്ല. ഗോള്‍ഡി എനിക്ക് പഞ്ചാബി ഭക്ഷണം തന്ന് വയര്‍ വീര്‍പ്പിക്കുകയായിരുന്നു എന്നൊക്കെ പറഞ്ഞ് ഫറാ ഖാന് കുറേ തമാശ പറഞ്ഞത് ഞാന്‍ ഇന്നും ഓര്‍ക്കുന്നു.
ഗര്‍ഭിണിയായിരുന്ന എട്ടാം മാസം വരെ ഞാന്‍ ജോലി ചെയ്തിട്ടുണ്ട്, കാരണം ഞാന്‍ ആപ്കി സോണിയ എന്ന പേരില്‍ ഒരു നാടകം ആ സമയത്ത് ചെയ്യുന്നുണ്ടായിരുന്നു.
നാടകത്തോടൊപ്പം ഞങ്ങള്‍ എല്ലായിടത്തും സഞ്ചരിക്കുമായിരുന്നു. പക്ഷേ അവസാന മാസങ്ങളായപ്പോഴേക്കും വയറ്റിനുള്ളിലെ കുഞ്ഞ് എന്നെ ചവിട്ടാന്‍ തുടങ്ങിയിരുന്നു.
കിക്കുകള്‍ക്ക് ശക്തി കൂടുകയും എന്റെ ശ്രദ്ധ കുറയുകയും ചെയ്തപ്പോള്‍ ഞാന്‍ അന്ന് ഒരു തീരുമാനമെടുത്തു. പ്രസവശേഷം കുഞ്ഞിന് മുന്‍ഗണന കൊടുക്കണം.
കുട്ടിക്ക് അത് വളരെ അത്യാവശ്യമാണെന്ന് ഞാന്‍ കരുതുന്നു. ഞങ്ങളുടെ ജോലി അങ്ങനെയായിരുന്നു, സമയം മുന്‍കൂട്ടി പറയാനേ കഴിയില്ല.
പക്ഷെ, അത്തരമൊരു മുന്‍ഗണന കൊടുക്കാന്‍ തന്നെയായിരുന്നു ഞങ്ങളുടെ തീരുമാനം. -സോണാലി ബിന്ദ്ര