കോൽക്കത്ത: പശ്ചിമ ബംഗാൾ മുഖ്യമന്ത്രിയുടെ അടുത്ത അനുയായികളിൽ ഒരാൾ കൂടി ബിജെപിയിലേക്ക്. തൃണണൂൽ കോൺഗ്രസ് നേതാവും നാല് തവണ എംഎൽഎയായിരുന്ന സോണാലി ഗുഹയാണ് ബിജെപിയിൽ അംഗമാകുമെന്ന് പ്രഖ്യാപിച്ചിരിക്കുന്നത്.
നിയമസഭാ തെരഞ്ഞെടുപ്പിൽ സീറ്റ് നിഷേധിച്ചതാണ് സോണാലി തൃണമൂലുമായി പിണങ്ങാൻ കാരണമായത്. ബിജെപിയിലേക്ക് പാർട്ടി ദേശീയ വൈസ് പ്രസിഡന്റ് മുകുൾ റോയി ക്ഷണിച്ചതായി സോണാലി പറഞ്ഞു.
കോൽക്കത്ത ഹേസ്റ്റിംഗ്സിലെ ബിജെപി ആസ്ഥാനത്ത് തിങ്കളാഴ്ച ഉച്ചയ്ക്ക് പാർട്ടി അംഗത്വം സ്വീകരിക്കുമെന്നും സോണാലി അറിയിച്ചു.
തന്റെ ജീവിതത്തിൽ ഇത്തരമൊരു ദിവസം വരുമെന്ന് ഒരിക്കലും കരുതിയിരുന്നില്ലെന്നും എന്നാൽ തീരുമാനമെടുക്കാൻ നിർബന്ധിതയായെന്നും ബംഗാൾ നിയമസഭ മുൻ ഡെപ്യൂട്ടി സ്പീക്കർ കൂടിയായ സോണാലി കൂട്ടിച്ചേർത്തു.