ബിഗ്ബോസ് താരവും നടിയും ബിജെപി നേതാവുമായ സൊനാലി ഫോഗട്ടിന്റെ വീട്ടില്‍ നിന്നും കള്ളന്മാര് കൊണ്ടുപോയത് 10 ലക്ഷം രൂപയും തോക്കും ഉള്‍പ്പടെ വിലപിടിപ്പുള്ള വസ്തുക്കള്‍.
ഹരിയാനയിലെ ഹിസറിലെ വീട്ടിലാണ് മോഷണം നടന്നത്. സംഭവത്തില്‍ താരം പൊലീസില്‍ പരാതി നല്കി. ബിഗ്ബോസ് റിയാലിറ്റി ഷോയില്‍ 14ാം സീസണിലെ മത്സരാര്‍ത്ഥിയായിരുന്നു താരം.
അടുത്തിടെയാണ് ഷോയില്‍ നിന്ന് പുറത്തായത്. സൊനാലി ഛണ്ഡീഗഡിലായിരുന്ന സമയത്താണ് വീട്ടില്‍ മോഷ്ടാക്കള്‍ കയറിയത്. വീട്ടില്‍ സിസിടിവി കാമറ ഉണ്ടായിരുന്നു.
എന്നാല്‍ ദൃശ്യങ്ങള്‍ പതിഞ്ഞ ഡിജിറ്റല്‍ വീഡിയോ റെക്കോര്‍ഡര്‍ മോഷ്ടാക്കള്‍ കൊണ്ടുപോയതായി പൊലീസ് പറഞ്ഞു.
ഫെബ്രുവരി ഒന്‍പതിനാണ് വീട് അടച്ചുപൂട്ടി സൊനാലി ഫോഗട്ട് ഛണ്ഡീഗഡില്‍ പോകുന്നത്. ഫെബ്രുവരി 15ന് തിരിച്ചെത്തിയപ്പോള്‍ വീടിന്റെ പൂട്ട് തകര്‍ന്ന നിലയിലായിരുന്നു.
സ്വര്‍ണം വെള്ളി ആഭരണങ്ങള്‍, വെള്ളി പാത്രങ്ങള്‍, പത്ത് ലക്ഷം രൂപ, ലൈസന്‍സുള്ള തോക്കും അതിന്റെ എട്ട് തിരകളുമാണ് വീട്ടില്‍ നിന്ന് നഷ്ടപ്പെട്ടത്. സംഭവത്തില്‍ അന്വേഷണം ആരംഭിച്ചതായി താരം വ്യക്തമാക്കി.