ഈ വർഷത്തെ ഫിലിം ഫെയർ അവാർഡുകൾ പ്രഖ്യാപിച്ചതോടെ കടുത്ത നിരാശയിലാണ് സോനം കപൂറിന്റെ സഹോദരൻ ഹർഷ്വർദ്ധൻ്. മികച്ച പുതുമുഖ നടനുള്ള അവാർഡ് തനിക്കു ലഭിക്കുമെന്ന പ്രതീക്ഷയിലായിരുന്നു ഹർഷ്വർദ്ധൻ. എന്നാൽ അവാർഡ് ദിൽജിത്ത് സ്വന്തമാക്കി. ഇതിനോടുള്ള പ്രതിഷേധം ഹർഷ് തന്റെ ട്വിറ്റർ പോസ്റ്റിലൂടെ പങ്കുവയ്ക്കുകയും ചെയ്തു.
സോനത്തിന്റെ പ്രതികരണം മറ്റൊരുതരത്തിലായിരുന്നു. അവാർഡ് ലഭിക്കാത്തതിൽ തനിക്ക് വിഷമമൊന്നുമില്ലെന്നും നോമിനേറ്റഡ് ആയതിൽ താൻ ഹാപ്പിയാണെന്നുമാണ് സോനം പറയുന്നത്. ആലിയയോട് പരാജയപ്പെട്ടതിൽ എന്തു തോന്നുന്നു എന്നു ചോദിച്ചപ്പോൾ എന്നെ തെരഞ്ഞെടുത്തത് ജനങ്ങളാണ്. അതിൽ എനിക്ക് അഭിമാനമുണ്ട്. കാരണം അതാണ് ഏതൊരു അഭിനേതാവും ആഗ്രഹിക്കുന്നത്.
മാത്രമല്ല ചിലരെയെങ്കിലുംപോലെ എനിക്ക് അവാർഡ് തന്നേ പറ്റൂ എന്ന് എങ്ങനെയാണ് വാശിപിടിക്കുക. എന്റെ വ്യക്തിത്വം എന്നെ അതിനനുവദിക്കില്ല. ഒരു അവാർഡിനു വേണ്ടി സ്വയം മാറാനും ഞാൻ തയാറല്ല- സോനം പറയുന്നു.
ഉഡ്ത പഞ്ചാബിലെ അഭിനയത്തിനാണ് ആലിയയ്ക്കും ദിൽജിത്തിനും അവാർഡുകൾ ലഭിച്ചത്.