ബോളിവുഡ് താരം സോനം കപൂറിനെതിരേ വീണ്ടും ട്രോൾ പെരുമഴ. ട്രോൾ ആക്രമണത്തെ ക്കുറിച്ച് എഴുതിയ ലേഖനമാണ് സോനം കപൂറിനെ കുരുക്കിലാക്കിയത്.
ഹിന്ദുസ്ഥാൻ ടൈംസിന്റെ ലെറ്റ്സ് ടോക്ക് എബൗട്ട് ട്രോൾസ് എന്ന കാന്പയിനിന്റെ ഭാഗമായി സോനം എഴുതിയ പരാമർശമാണ് വിഷയമായത്. “എന്റെ രാജ്യത്തെ ഞാൻ സനേഹിക്കുന്നു. എന്റെ അഭിപ്രായങ്ങൾ പറയുന്നതു കൊണ്ടും ചോദ്യങ്ങൾ ചോദിക്കുന്നതു കൊണ്ടും ഞാൻ രാജ്യദ്രോഹിയാകാം.
ദേശീയഗാനം ഒന്നുകൂടി കേൾക്കൂ.. കുട്ടിയായിരുന്നപ്പോൾ കേട്ട ആ വരികൾ ഓർത്തെടുക്കൂ… ഹിന്ദു, മുസ്ലിം, സിഖ്…’ -ഇങ്ങനെയായിരുന്നു ലേഖനത്തിൽ സോനത്തിന്റെ പരാമർശം. എന്നാൽ ദേശീയ ഗാനത്തിൽ എവിടെയാണ് ഹിന്ദു മുസ്ലിം സിഖ്… എന്ന വരികൾ ഉള്ളതെന്ന് സോഷ്യൽ മീഡിയയിൽ വിമർശകർ ചോദിക്കുന്നു.
സോനത്തിന് ദേശീയ ഗാനം അറിയില്ല, സ്കൂൾ കാലത്ത് മാത്രമായിരിക്കും സോനം കപൂർ ദേശീയ ഗാനം കേട്ടിട്ടുണ്ടാകുക എന്നുമാണ് വിമർശം.