ഇന്ത്യ മുഴുവൻ ആരാധകരുള്ള ബോളിവുഡ് താരമാണ് സോനം കപൂർ. അമ്മയായതിന്റെ സന്തോഷത്തിലാണ് താരം ഇപ്പോൾ.
വായു കപൂര്‍ അഹൂജ എന്ന് പേരിട്ടിരിക്കുന്ന കുഞ്ഞിന്റെ ചിത്രം സോനം സോഷ്യല്‍ മീഡിയയിലൂടെ പങ്കുവച്ചിരുന്നു.താരത്തിന്റെ ഗര്‍ഭകാല ഫോട്ടോ ഷൂട്ട് സോഷ്യല്‍ മീഡിയയില്‍ തരംഗമായിരുന്നു.
തന്റെ അഭിനയ ജീവിതത്തിലെ രസകരമായ അനുഭവങ്ങളെക്കുറിച്ച് തുറന്നു പറയാറുള്ള സോനം ഒരു അനുഭവത്തെക്കുറിച്ച് നടി പറഞ്ഞത് വീണ്ടും ഇപ്പോൾ വൈറലായിരിക്കുകയാണ്. ദക്ഷിണേന്ത്യക്കാര്‍ തനിക്ക് ഭാഗ്യവാന്മാരാണെന്ന് കരുതുന്നതായി താരം വെളിപ്പെടുത്തിയത്.
എന്റെ സിനിമകളുടെ വിജയം എന്നത് തെന്നിന്ത്യക്കാരാണ്. കാരണം എന്റെ എല്ലാ ചിത്രത്തിനു പിന്നിലും ഒരു തെന്നിന്ത്യക്കാരനുണ്ടാകും. തെന്നിന്ത്യക്കാര്‍ എനിക്ക് ഭാഗ്യവാന്മാര് ആണെന്ന് ഞാന്‍ കരുതുന്നു.
അവിടെ നിന്നുള്ള ആളുകള്‍ക്കൊപ്പം ജോലി ചെയ്താല്‍ അത് എപ്പോഴും വിജയകരമാകുമെന്ന് ആരോ എന്നോട് പറഞ്ഞു- താരം വ്യക്തമാക്കി.നിങ്ങള്‍ക്ക് ശരിക്കും ഇതില്‍ വിശ്വാസമുണ്ടോ എന്ന് സുഹൃത്തുക്കളില്‍ ഒരാള്‍ ചോദിച്ചു.
നമുക്കാര്‍ക്കും ഒന്നും പറയാനാകില്ല, വിധി എന്നത് എവിടെയും എഴുതിവെച്ചിട്ടുള്ളത് അല്ല. ചിലപ്പോള്‍ അത് ഭാഗ്യമാകാം മറ്റു ചിലപ്പോ കെട്ട ഭാഗ്യവും. അത് കരുതി പരിശ്രമിക്കാതിരിക്കരുത്.
പരിശ്രമം തുടര്‍ന്നു കൊണ്ടിരിക്കുക നിങ്ങളെ തേടി വിജയം വരുമെന്നും നടി കൂട്ടിച്ചേർത്തു.നീണ്ട നാളത്തെ പ്രണയത്തിന് ശേഷമാണ് 2018-ൽ വ്യവസായിയായ ആനന്ദ് അഹൂജയെ സോനം കപൂര്‍ വിവാഹം കഴിക്കുന്നത്.
ഓഗസ്റ്റ് 20 നാണ് സോനം കപൂറിന്റെയും ആനന്ദ് അഹൂജയുടെയും കുഞ്ഞ് ജനിച്ചത്. 2021 മാര്‍ച്ചിലാണ് നടി താൻ ഗര്‍ഭിണിയാണെന്ന് മാധ്യമങ്ങളോട് വെളിപ്പെടുത്തിയത്.