ബോളിവുഡിലെ പ്രിയ നടിമാരില്‍ ഒരാളാണ് സോനം കപൂര്‍. സൂപ്പര്‍താരം അനില്‍ കപൂറിന്റെ മകള്‍ എന്ന നിലയില്‍ ആണ് നടി ആദ്യം ശ്രദ്ധിക്കപ്പെടുന്നതെങ്കിലും പിന്നീട് തന്റെ അഭിനയപാടവം കൊണ്ട് ബോളിവുഡില്‍ ഒരു സ്ഥാനം ഉണ്ടാക്കിയെടുക്കാന്‍ താരത്തിനായി.
2007 ല്‍ പുറത്തിറങ്ങിയ സാവരിയ എന്ന സിനിമയിലൂടെയാണ് താരം അഭിനയലോകത്തേക്ക് കടന്നുവരുന്നത്.
മ്യൂസിക് വീഡിയോകളിലും താരം പ്രത്യക്ഷപ്പെട്ടിട്ടുണ്ട്. തന്റെ അഭിനയം കൊണ്ടും സൗന്ദര്യം കൊണ്ടും ഒരുപാട് ആരാധകരെ നേടിയെടുക്കാനും താരത്തിന് കഴിഞ്ഞു.
അതേ സമയം സിനിമ-സീരിയല്‍ മേഖലയില്‍ തിളങ്ങി നില്ക്കുന്ന സെലിബ്രിറ്റികള്‍ പലരും ജീവിതത്തില്‍ എന്നും കറുത്ത അധ്യായമായി ഓര്‍ത്തു വെക്കുന്ന സംഭവങ്ങള്‍ സമൂഹമാധ്യമങ്ങളില്‍ പങ്ക് വയ്ക്കാറുണ്ട്.
ഇത്തരത്തില്‍ തന്റെ ജീവിതത്തില്‍ ചെറുപ്പകാലത്ത് നേരിട്ട ഒരു ദുരനുഭവം സോനം കപൂര്‍ അടുത്തിടെ വെളിപ്പെടുത്തിയിരുന്നു.
ഒരു സിനിമാ തീയേറ്ററില്‍ വെച്ച് തന്റെ ചെറുപ്പ കാലത്ത് നേരിട്ട ദുരനുഭവം ആണ് താരം തുറന്നു പറഞ്ഞത്.
ഇതേക്കുറിച്ച് സോനത്തിന്റെ വാക്കുകള്‍ ഇങ്ങനെ…മുംബൈയിലെ ഗാലക്സി തീയേറ്ററില്‍ സിനിമ കാണുന്ന സമയത്താണ് ഈ സംഭവം നടന്നത്.
അന്ന് എനിക്ക് വെറും 13 വയസ്സ് മാത്രമായിരുന്നു. ആ സമയത്ത് ഒരുത്തന് എന്റെ പിന്നില്‍ വന്നു മാറിടത്തില്‍ കയറി പിടിക്കുകയായിരുന്നു. വ്യക്തമായി പറഞ്ഞാല്‍ അന്നെനിക്ക് മാറിടം പോലും ഇല്ലായിരുന്നു.
ഞാനാകെ വിറച്ച് അവശയായി. അവിടെ എന്താണ് നടക്കുന്നത് എന്ന് മനസ്സിലാക്കാന്‍ എനിക്ക് പറ്റിയില്ല. ഞാന്‍ അവിടെ ഇരുന്നു ഉച്ചത്തില്‍ കരയുകയായിരുന്നു എന്നും ആയിരുന്നു ഒരു അഭിമുഖത്തില്‍ പങ്കെടുക്കവേ നടി വ്യക്തമാക്കിയത്.
അതേ സമയം വിവാഹിതയായ നടി ഇപ്പോള്‍ അഭിനയ രംഗത്ത് നിന്നും വിട്ടുനില്‍ക്കുകയാണ്. അടുത്തിടെ താരത്തിന് ഒരു മകനും പിറന്നിരുന്നു.