ബോളിവുഡ് സുന്ദരി സോനംകപൂറിനെതിരേ ട്രോളാൻ ഇനി ട്രോളൻമാർ അല്പം മടിക്കും. അത്രയ്ക്കു നല്ല മറുപടിയാണ് സോനത്തിന്റെ കയ്യിൽനിന്ന് ട്രോളൻമാർക്ക് ലഭിച്ചത്. കഴിഞ്ഞ മേയ് എട്ടിനായിരുന്നു സോനം കപൂറിന്റെ കഴുത്തിൽ ആനന്ദ് അഹൂജ താലി കെട്ടിയത്.
സിഖ് മതാചാരപ്രകാരമായിരുന്നു വിവാഹം. വിവാഹശേഷം സോനം കപൂർ മംഗൽസൂത്ര കയ്യിൽ ധരിച്ചതിനെയായിരുന്നു ഏറ്റവും ഒടുവിൽ ട്രോളിയത്. ഈ ട്രോളുകളൊന്നും സോനത്തെ ബാധിച്ചിട്ടില്ല. “”പ്രത്യേകിച്ചൊരു തൊഴിലോ സ്വന്തമായൊരു മുഖമോ പോലും ഇല്ലാത്തവരാണ് എന്നെ ട്രോൾ ചെയ്യുന്നത്. എനിക്കവരെ കുറിച്ച് ഓർക്കുന്പോാൾ കഷ്ടം മാത്രമാണ് തോന്നുന്നത്.
എന്നെ അവർ ട്രോൾ ചെയ്യുന്നത് ഞാനൊരു പ്രധാനപ്പെട്ട വ്യക്തിയായതു കൊണ്ടാണ്. അവർ അങ്ങനെ അല്ലതാനും. ട്രോളുകൾ വഴി ജീവിതത്തിൽ എന്തെങ്കിലുമൊക്കെ ആകാൻ ശ്രമിക്കുകയാണ് ഇവർ.”- ഇപ്രകാരമായിരുന്നു സോന കപൂറിന്റെ പ്രതികരണം.