പുറത്തുവരുന്ന വാർത്തകൾ വിശ്വസിക്കാമെങ്കിൽ ബോളിവുഡ് സുന്ദരിയും അനിൽകപൂറിന്റെ മകളുമായ സോനം കപൂറിന്റെ വിവാഹം മേയ് ആദ്യ പകുതിയിൽ നടക്കും. ബിസിനസുകാരനായ ആനന്ദ് അഹൂജയാണ് സോനത്തിന്റെ കഴുത്തിൽ മിന്നു ചാർത്തുക.
സോനവും ആനന്ദും തമ്മിൽ കുറേക്കാലമായി പ്രണയത്തിലാണ്. ഇരുവരും ഒന്നിച്ചെടുത്ത അവധിക്കാല ചിത്രങ്ങളെല്ലാം സോനം സോഷ്യൽമീഡിയയിലൂടെ ആരാധകരുമായി പങ്കുവച്ചിരുന്നു.
സോനത്തിന്റെ വീട്ടുകാരുമായി അടുത്ത ബന്ധമാണ് ആനന്ദിനുള്ളത്. മേയ് 7,8 തീയതികളിലായിട്ട് ആയിരിക്കും വിവാഹം നടക്കുക. അടുത്ത ബന്ധുക്കളുടെയും സുഹൃത്തുക്കളുടെയും സാന്നിധ്യത്തിലായിരിക്കും വിവാഹം. ജോധ്പൂരിലെ ഉമൈർഭവൻ കൊട്ടാരത്തിലായിരിക്കും വിവാഹം നടക്കുകയെന്നാണ് വിവരം.
വിവാഹശേഷം വിപുലമായ റിസപ്ഷൻ ഒരുക്കും. മുംബൈയിൽവച്ചായിരിക്കും റിസപ്ഷൻ.
ഇതിൽ സുഹൃത്തുക്കളും ബന്ധുക്കളും സിനിമാ പ്രവർത്തകരും അടക്കമുള്ളവർ പങ്കെടുക്കും. പൊതുവേദികളിൽ ഒരുമിച്ച് പ്രത്യക്ഷപ്പെടാറുള്ള സോനത്തിന്റെയും ആനന്ദിന്റെയും പ്രണയം പപ്പരാസികൾ എന്നും വാർത്തകളാക്കിയിരുന്നു. സോനവും ആനന്ദുമാവട്ടെ തങ്ങളുടെ പ്രണയം മറച്ചുവയ്ക്കാനും ശ്രമിച്ചിട്ടില്ല.
അനുഷ്ക ശർമ- വിരാട് കോഹ്ലി വിവാഹത്തിനു ശേഷം മറ്റൊരു സൂപ്പർ വിവാഹത്തിനായി ബോളിവുഡും പ്രതീക്ഷയോടെ കാത്തിരിക്കുകയാണ്.