വന്‍ഹിറ്റായി മാറിയ ഭാഗ് മില്‍ഖാ ഭാഗ് സിനിമയില്‍ അഭിനയിച്ചതിന് സോനം കപൂര്‍ വാങ്ങിയ പ്രതിഫലം കേട്ടാല്‍ ആരാധകര്‍ ഞെട്ടും.
സംവിധായകന് രാകേഷ് ഓംപ്രകാശ് മെഹ്റയുടെ ആത്മകഥ ദി സ്ട്രേഞ്ചര്‍ ഇന്‍ ദി മിറര്‍ എന്ന പുസ്തകത്തിലാണ് സംവിധായകന് നടി വാങ്ങിയ പ്രതിഫലം വ്യക്തമാക്കിയിട്ടുള്ളത്.
സിനിമയുമായി ബന്ധപ്പെട്ട ഒട്ടേറെ രസകരമായ കാര്യങ്ങള്‍ സംവിധായകന് ആത്മകഥയില്‍ പങ്കുവയ്ക്കുന്നുണ്ട്.
2009 ല്‍ രാകേഷ് സംവിധാനം ചെയ്ത ഡല്‍ഹി 6-ല്‍ നായിക സോനം കപൂറായിരുന്നു.
നായകന് അഭിഷേക് ബച്ചനുമായി ചേര്‍ന്ന് സോനം മികച്ച പ്രകടനമാണ് നടത്തിയത്.
ഇതിന്റെ പശ്ചാത്തലത്തിലാണ് 2013 ല്‍ ഭാഗ് മില്‍ഖാ ഭാഗിലെ വളരെ ചെറിയ വേഷത്തിലേക്കും താരത്തെ സംവിധായകന് പരിഗണിച്ചത്.
എന്നാല്‍ സിനിമയില്‍ ഫര്ഹാന് അക്തര്‍ ചെയ്ത മില്ഖാസിംഗിനോട് ഏറ്റവും അടുപ്പമുള്ളയാളായി ചെറിയ ഗസ്റ്റ് റോളിന് വേണ്ടി താരം വാങ്ങിയ പ്രതിഫലം വെറും 11 രൂപയായിരുന്നു എന്നാണ് സംവിധായകന് കുറിച്ചിരിക്കുന്നത്.
സിനിമയില്‍ അതിഥിവേഷത്തില്‍ പ്രത്യക്ഷപ്പെട്ടത് സോനമായിരുന്നു. സിനിമ വെറും പ്രണയകഥ അല്ലെന്നും വിഭജനവും അതിജീവനവും ഭീകരമായ ബാല്യവും എല്ലാമുണ്ടെന്ന് നടി കൃത്യമായി മനസിലാക്കി.
ഏഴു ദിവസങ്ങള്‍ മാത്രമായിരുന്നു സിനിമയ്ക്കായി താരത്തിന് ഷൂട്ടിംഗ് വേണ്ടി വന്നത്.
രാജ്യത്തിന്റെ വിഭജനവും മില്‍ഖാസിംഗിന്റെ സ്പിരിറ്റുമെല്ലാം മനോഹരമായി ചിത്രീകരിക്കപ്പെട്ട സിനിമയില്‍ ഇടം നല്‍കിയതിന് തങ്ങളോട് താരം നന്ദി പറഞ്ഞുവെന്നും രാകേഷ് പറയുന്നു.
പക്ഷേ സിനിമയില്‍ മില്‍ഖയുടെ നായികയായി സോനത്തിന്റെ കഥപാത്രം തികച്ചും സാങ്കല്‍പ്പികമായിരുന്നു.