സുശാന്ത് സിംഗ് രാജ്പുത്തിന്റെ മരണത്തോടെ ബോളിവുഡിലെ സ്വജനപക്ഷപാതം വലിയതോതിലുള്ള ചർച്ചകൾക്ക് വഴിതെളിച്ചിരുന്നു.
കഴിവുള്ളവർ അവഗണിക്കപ്പെടുകയും കഴിവില്ലാത്തവർ ഗോഡ്ഫാദർമാരുടെ ബലത്തിൽ ബോളിവുഡിൽ പിടിച്ചുകയറുകയും ചെയ്യുന്നുവെന്ന് വിമർശനങ്ങൾ ഉയർന്നു.
താരങ്ങളുടെ മക്കൾക്കു നേരെ പലരും വിമർശനങ്ങൾ ചൊരിഞ്ഞു. അതേസമയം ഇത്തരം വിമർശനങ്ങൾക്കും ട്രോളുകൾക്കുമെതിരെ രംഗത്തു വന്നിരിക്കുകയാണ് താരപുത്രിയും ബോളിവുഡിലെ താരസുന്ദരിയുമായ സോനം കപൂർ.
അനിൽ കപൂറിന്റെ മകളായ സോനം ഫാദേഴ്സ് ഡേയിലാണ് ട്രോളുകൾക്ക് മറുപടിയുമായെത്തിയത്.
തന്റെ സിനിമാ പാരന്പര്യത്തിൽ താൻ അഭിമാനിക്കുന്നുവെന്ന് സോനം പറയുന്നു.
ആർക്ക്, എവിടെ ജനിച്ചു എന്നത് എന്റെ കർമമാണ്. അതുകൊണ്ടാണ് ഇവിടെ വരെയെത്തിയത്. അതെ ഞാൻ പ്രിവിലേജ്ഡ് ആണ്. -സോനം പ്രതികരിച്ചു.