സോനം കപുറിന്റെ വസ്ത്രധാരണ ശൈലി ബോളിവുഡില്‍ ഏറെ പ്രശസ്തമാണ്. ഫാഷന്‍ ഏറ്റവുമധികം ഇഷ്ടപ്പെടുകയും അത് ആഘോഷിക്കുകയും ചെയ്യുന്ന താരമാണ് സോനം.
താരം പങ്കുവയ്ക്കുന്ന വയ്ക്കുന്ന ചിത്രങ്ങള്‍ പലപ്പോഴും ആരാധകരെ അമ്പരപ്പിക്കാറുണ്ട്. പലപ്പോഴും അനിയത്തി റിയാ കപുർ തന്നെയാണ് സോനത്തിന്റെ സ്റ്റൈലിസ്റ്റ്.
സോനത്തിന്റെ ദീപാവലി ലുക്കാണ് ഇപ്പോള്‍ ശ്രദ്ധ നേടുന്നത്. ഖാദി ഔട്ഫിറ്റിനൊപ്പം ബോഡി ഓര്‍ണമെന്റും അണിഞ്ഞ ചിത്രങ്ങള്‍ ഇതിനോടകം തരംഗമായി. പതിവുപോലെ റിയ കപുര്‍ തന്നെയാണ് ഇത്തവണയും സ്റ്റൈലിസ്റ്റ്. കൂടുതൽ ചിത്രങ്ങൾ കാണാൻ ഇവിടെ ക്ലിക് ചെയ്യുക.