ബോളിവുഡിലെ യുവ സുന്ദരി സോനം കപൂർ അമ്മയാകാൻ പോകുന്നുവെന്ന തരത്തിൽ വന്ന വാർത്ത അടിസ്ഥാന രഹിതമെന്ന് സോനത്തിനോട് അടുത്ത കേന്ദ്രങ്ങൾ.
കഴിഞ്ഞ ദിവസം താരം സോഷ്യൽമീഡിയയിൽ പങ്കുവച്ച ഒരു വീഡിയോ ആണ് ഇത്തരമൊരു വാർത്തയ്ക്കു പിന്നിൽ. ലണ്ടനിൽനിന്ന് ഭർത്താവ് ആനന്ദ് അഹൂജയോടൊപ്പം ഇന്ത്യയിലെത്തിയ സോനം കോവിഡ് 19 പശ്ചാത്തലത്തിൽ വീട്ടിൽ നിരീക്ഷണത്തിൽ കഴിയുകയാണ്.
അമ്മായിയമ്മ പ്രിയ അഹൂജയോട് രണ്ടാം നിലയിലെ ജനാലയിൽനിന്ന് താഴേക്ക് നോക്കി സംസാരിക്കുന്ന വീഡിയോ ആണ് താരം പോസ്റ്റ് ചെയ്തത്.
ഈ വീഡിയോയിൽ ഗർഭിണികൾ ധരിക്കുന്ന തരത്തിലുള്ള വെള്ള നിറത്തിലുള്ള അയഞ്ഞ പൈജാമയും ഷർട്ടുമാണ് താരം ധരിച്ചിരിക്കുന്നത്. ഇതാണ് ഇത്തരമൊരു സംശയത്തിന് വഴിവച്ചത്.
2018ലാണ് ആനന്ദ് അഹൂജ-സോനം കപൂർ വിവാഹം നടന്നത്. ഇവരുടെ ആദ്യ കുട്ടിക്കായി ബോളിവുഡിലെ ആരാധകർ ആകാംക്ഷയോടെ കാത്തിരിക്കുന്പോഴാണ് ഇത്തരത്തിലൊരു വാർത്ത പ്രചരിച്ചത്.