ഒല്ലൂർ: കുട്ടനെല്ലൂരിൽ ഡെന്റൽ ക്ലിനിക് നടത്തിവരികയായിരുന്ന വനിതാ ഡോക്ടറെ ക്ലിനിക്കിൽവച്ച് കുത്തി പരിക്കേല്പിക്കുകയും ചികിത്സയിലിരിക്കെ മരിക്കുകയും ചെയ്ത കേസിലെ പ്രതിയെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി.
പാവറട്ടി സ്വദേശി വെളുത്തേടത്ത് മഹേഷ് (36)ആണ് മരിച്ചത്. മഹേഷിനെ ചോറ്റാനിക്കരയിലെ ലോഡ്ജിൽ ഫാനിൽ തൂങ്ങിമരിച്ച നിലയിൽ ഇന്നലെ വൈകുന്നേരം കണ്ടെത്തുകയായിരുന്നു.
കഴിഞ്ഞ ഒക്ടോബറിലാണ് മഹേഷ് സുഹൃത്തുകൂടിയായ ഡോ. സോനയെ ക്ലിനിക്കിൽവച്ച് കുത്തി പരിക്കേല്പിച്ചത്.