ഒരു കാലത്ത് തെന്നിന്ത്യന് സിനിമയില് തിളങ്ങി നിന്ന താരമായിരുന്നു സോണിയ അഗര്വാള്. തമിഴകത്തിന്റെ യുവസൂപ്പര്താരം ധനുഷിന്റെ കാതല് കൊണ്ടേന് എന്ന സൂപ്പര് ഹിറ്റ് ചിത്രത്തിലൂടെയാണ് സോണിയ അഗര്വാള് ആരാധകരുടെ ഹൃദയം കവര്ന്നത്.
ധനുഷിന്റെ കരിയറിലെ തന്നെ രണ്ടാമത്തെ ചിത്രമായിരുന്നു കാതല് കൊണ്ടേന്. മാനസിക വൈകല്യമുള്ള വിദ്യാര്ഥിയായി സമാനതകളില്ലാത്ത പ്രകടനമാണ് ധനുഷ് കാഴ്ചവെച്ചത്.
ധനുഷിന്റെ സഹോദരനും സോണിയയുടെ മുന്ഭര്ത്താവും തമിഴിലെ മികവുറ്റ സംവിധായകരില് ഒരാളുമായ സെല്വ രാഘവനാണ് സിനിമ സംവിധാനം ചെയ്തത്.
സെല്വരാഘവന്റേയും രണ്ടാമത്തെ സിനിമയായിരുന്നു. കാതല് കൊണ്ടേനിന് ശേഷം സെല്വരാഘവന്റെ സെവന് ജി റെയിന് ബോ കോളനി, പുതുപേട്ടയ് തുടങ്ങിയ സിനിമകളിലും സോണിയ അഗര്വാള് അഭിനയിച്ചിരുന്നു.
ഏറെ നാളത്തെ പ്രണയത്തിന് ശേഷമായിരുന്നു ഇരുവരും വിവാഹിതരായത്. 2006 ഡിസംബറിലായിരുന്നു ആഘോഷമായി സെല്വരാഘവന്റേയും സോണിയ അഗര്വാളിന്റേയും വിവാഹം നടന്നത്.
അത്രത്തോളം അടുത്തറിയാവുന്നവര് ആയിരുന്നിട്ടും രണ്ട് വര്ഷം മാത്രം ദാമ്പത്യ ജീവിതം ഒരുമിച്ച് കൊണ്ടുപോകാനെ സെല്വരാഘവനും സോണിയയ്ക്കും സാധിച്ചുള്ളൂ.
2009ല് വിവാഹമോചനത്തിന് അപേക്ഷിക്കുകയും 2010ല് പിരിയുകയും ചെയ്തു. അതേ സമയം ഒരിക്കലും വിവാഹ മോചനത്തിന് പിന്നിലെ കാരണം ഇരുവരും വെളിപ്പെടുത്തിയിട്ടില്ല.
അതേസമയം അന്നും ഇന്നും സെല്വരാഘവന് തന്റെ ഗുരുവാണെന്നാണ് അഭിമുഖങ്ങളിലടക്കം സോണിയ പറയാറുള്ളത്.
എന്നാല് വിവാഹ മോചനത്തെ കുറിച്ച് തുറന്ന് സോണിയ അഗര്വാള് പറയുന്ന ഒരു വീഡിയോ ആണ് ഇപ്പോള് വൈറലായി മാറുന്നത്.
വിവാഹം കഴിക്കാമെന്ന തീരുമാനം സന്തോഷത്തോടെയും ബന്ധം പിരിയാം എന്നത് സങ്കടത്തോടെയും ഹൃദയ വേദനയോടെയും ആയിരിക്കും എല്ലാവരും തീരുമാനിക്കുക.
വിവാഹമോചനം എന്നത് എല്ലാവരുടേയും പെട്ടന്നുള്ള തീരുമാനമാണ്. ചിലപ്പോള് സമ്മര്ദം സഹിക്കാന് സാധിക്കില്ല. ബന്ധത്തില് നിന്ന് പുറത്ത് കടക്കാന് തോന്നികൊണ്ടേ ഇരിക്കും.
പലരും പരമാവധി പ്രശ്നങ്ങള് പരിഹരിച്ച് മുന്നോട്ട് പോകാന് ശ്രമിക്കാറുണ്ട്. ചിലപ്പോഴൊക്കെ തോന്നിയിട്ടുണ്ട്.
ഇപ്പോള് വിവാഹ മോചനങ്ങള് കൂടി വരുന്നതിന് കാരണം ആര്ക്കും ക്ഷമ ഇല്ലാത്തതിനാലാണെന്നാണ് സോണിയ അഗര്വാള് പറയുന്നത്.
സെല്വരാഘവനും ആയുള്ള വിവാഹ മോചനത്തിന് ശേഷം മറ്റൊരു വിവാഹത്തെ കുറിച്ച് ചിന്തിക്കാതെ മറ്റ് ജീവിത തിരക്കുകളുമായി കഴിയുകയാണ് സോണിയ അഗര്വാള്.
സെല്വരാഘവന് 2011ല് തന്നെ വീണ്ടും വിവാഹിതനായി. ഗീതാഞ്ജലി രാമനെയാണ് സെല്വരാഘവന് വിവാഹം ചെയ്തത്.
കയ്പക്ക എന്ന മലയാളം സിനിമയാണ് ഇനി റിലീസിനെത്താനുള്ള സോണിയയുടെ ഏറ്റവും പുതിയ ചിത്രം. ഒരിടവേളയ്ക്ക് ശേഷം സോണിയ ചെയ്യുന്ന മലയാളം സിനിമ കൂടിയാണ് കയ്പക്ക.