കോൽക്കത്ത: ബംഗാളി അഭിനേത്രിയും അവതാരകയുമായ സോണിക സിംഗ് ചൗഹാൻ കാറപകടത്തിൽ മരിച്ച സംഭവത്തിൽ നടൻ വിക്രം ചാറ്റർജി അറസ്റ്റിൽ. ടോളിഗഞ്ച് പോലീസാണ് ചാറ്റർജിയെ അറസ്റ്റ് ചെയ്തത്. നരഹത്യ കുറ്റം ചുമത്തിയാണ് അറസ്റ്റ്. അപകടമുണ്ടാക്കിയ കാറോടിച്ചത് വിക്രമായിരുന്നു.
കഴിഞ്ഞ ഏപ്രിൽ കോൽക്കത്തയിലെ റാഷ്ബെഹാരി അവന്യുവിലുണ്ടായ കാറപകടത്തിലാണ് സോണിക മരിച്ചത്. മദ്യലഹരിയിൽ വിക്രം അമിത വേഗത്തിൽ കാറോടിച്ചതാണ് അപകടത്തിൽ എത്തിച്ചതെന്നാണ് കണ്ടെത്തൽ. കേസിൽ വിക്രം അറസ്റ്റിലായെങ്കിലും മേയ് അഞ്ചിന് ജാമ്യത്തിൽ ഇറങ്ങിയിരുന്നു.
സോണികയുടെ മരണം ബംഗാളിൽ തൃണമൂലും ബിജെപിയും തമ്മിലുള്ള രാഷ്ട്രീയ കലഹത്തിന് കാരണമാക്കിയിരുന്നു. മന്ത്രി അരുപ് ബിശ്വാസ് വിക്രത്തെ സംരക്ഷിക്കുന്നുവെന്നായിരുന്നു ബിജെപിയുടെ ആരോപണം.കോൽക്കത്ത: ബംഗാളി അഭിനേത്രിയും അവതാരകയുമായ സോണിക സിംഗ് ചൗഹാൻ കാറപകടത്തിൽ മരിച്ച സംഭവത്തിൽ നടൻ വിക്രം ചാറ്റർജി അറസ്റ്റിൽ.
ടോളിഗഞ്ച് പോലീസാണ് ചാറ്റർജിയെ അറസ്റ്റ് ചെയ്തത്. നരഹത്യ കുറ്റം ചുമത്തിയാണ് അറസ്റ്റ്. അപകടമുണ്ടാക്കിയ കാറോടിച്ചത് വിക്രമായിരുന്നു. കഴിഞ്ഞ ഏപ്രിൽ കോൽക്കത്തയിലെ റാഷ്ബെഹാരി അവന്യുവിലുണ്ടായ കാറപകടത്തിലാണ് സോണിക മരിച്ചത്. മദ്യലഹരിയിൽ വിക്രം അമിത വേഗത്തിൽ കാറോടിച്ചതാണ് അപകടത്തിൽ എത്തിച്ചതെന്നാണ് കണ്ടെത്തൽ. കേസിൽ വിക്രം അറസ്റ്റിലായെങ്കിലും മേയ് അഞ്ചിന് ജാമ്യത്തിൽ ഇറങ്ങിയിരുന്നു. സോണികയുടെ മരണം ബംഗാളിൽ തൃണമൂലും ബിജെപിയും തമ്മിലുള്ള രാഷ്ട്രീയ കലഹത്തിന് കാരണമാക്കിയിരുന്നു. മന്ത്രി അരുപ് ബിശ്വാസ് വിക്രത്തെ സംരക്ഷിക്കുന്നുവെന്നായിരുന്നു ബിജെപിയുടെ ആരോപണം.