മയക്കുമരുന്ന് കേസില്‍ അറസ്റ്റിലായ നടിയും മോഡലുമായ സോണിയ അഗര്‍വാളിന് പകരം തന്റെ ചിത്രങ്ങള്‍ നല്കി കേസിലേക്ക് വലിച്ചിഴച്ചതിനെതിരേ തെന്നിന്ത്യന്‍ നടി സോണിയ അഗര്‍വാള്‍ രംഗത്ത്.
ഇരുവരുടെയും പേരിലെ സാമ്യം മൂലം മോഡലിന്റെ ചിത്രങ്ങള്‍ക്ക് പകരം നടി സോണിയ അഗര്‍വാളിന്റെ ചിത്രങ്ങളും വിവരങ്ങളുമാണ് പല മാധ്യമങ്ങളും വാര്‍ത്തയില്‍ ഉപയോഗിച്ചത്.
ഇതുമൂലം താന്‍ കടുത്ത മാനസിക സംഘര്‍ഷമാണ് നേരിട്ടതെന്നും വ്യാജവാര്‍ത്തകള്‍ പ്രചരിപ്പിച്ചവര്‍ക്കെതിരേ നിയമനടപടി സ്വീകരിക്കുമെന്നും നടി പറഞ്ഞു.
വാര്‍ത്ത പുറത്തുവന്നതിന് പിന്നാലെ നിരന്തരമുള്ള കോളുകൾ വരികയും ചോദ്യങ്ങള്‍ നേരിടേണ്ടി വരികയും ചെയ്തു.
താനും കുടുംബവും നേരിടേണ്ടി വന്ന മാനനഷ്ടത്തിനു മാധ്യമങ്ങള്ക്കെതിരേ ശക്തമായ നിയമനടപടിയുമായി മുന്നോട്ട് പോകുമെന്ന് സോണിയ ട്വീറ്റ് ചെയ്തു.
ഷിജിന് ലാല്‍ സംവിധാനം ചെയ്യുന്ന ഗ്രാന്‍ഡ്മാ എന്ന തമിഴ് മലയാളം ദ്വിഭാഷാ ചിത്രത്തിന്റെ ചിത്രീകരണ തിരക്കുകളിലാണ് താരം.
തിരുവനന്തപുരത്താണ് താരം ഇപ്പോള്‍. ഫ്ളാറ്റില്‍ നിന്ന് മയക്കുമരുന്നു കഞ്ചാവും പിടിച്ചെടുത്തതിനു പിന്നാലെ കഴിഞ്ഞ ദിവസമാണ് മയക്കുമരുന്നു കേസില്‍ നടിയും മോഡലുമായ സോണിയ അഗര്‍വാള്‍ കസ്റ്റഡിയിലായത്.
സംഭവത്തെക്കുറിച്ച് കൃത്യമായി അന്വേഷിക്കാതെ തന്റെ പേരില്‍ വ്യാജവാര്‍ത്തകള്‍ പ്രചരിപ്പിച്ചവർക്കെ തിരേ നിയമപരമായി നടപടി സ്വീകരിക്കുമെന്നു നടി വ്യക്തമാക്കി.
കഴിഞ്ഞ ദിവസമാണ് മയക്കുമരുന്നു കേസില്‍ നടിയും മോഡലുമായ സോണിയ അഗര്‍വാളെ കസ്റ്റഡിയിലായത്.
സോണിയയുടെ ഫ്ലാറ്റില്‍ നിന്ന് മയക്കുമരുന്നും കഞ്ചാവും പിടിച്ചെടുത്തതിനു പിന്നാലെയാണ് അറസ്റ്റ് നടന്നത്. കന്നഡ നടന് ഭരത്, ഡി.ജെ ചിന്നപ്പ എന്നിവരെയും എന്‍സിബി കസ്റ്റഡിയിലെടുത്തിരുന്നു.
വീട്ടില്‍ റെയ്ഡ് നടക്കുന്ന സമയത്ത് സോണിയ സ്ഥലത്തുണ്ടായിരുന്നില്ല. പിന്നീടാണ് ഇവര്‍ അറസ്റ്റിലാവുന്നത്.
കര്‍ണാടക അതിര്‍ത്തിയില്‍ നിന്ന് 21 കോടി രൂപ വില വരുന്ന കഞ്ചാവാണ് എന്‍സിബി പിടികൂടിയത്. ഈ കേസുമായി ബന്ധപ്പെട്ടായിരുന്നു പരിശോധന.